( അന്നബഅ് ) 78 : 9

وَجَعَلْنَا نَوْمَكُمْ سُبَاتًا

നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തില്ലേ? 

39: 42 ല്‍ വിവരിച്ച പ്രകാരം ഉറക്കം എന്നത് ജീവന്‍ നിലനിര്‍ത്തി ആത്മാവിനെ മാ ത്രം തിരിച്ചെടുക്കുന്ന ബോധമില്ലാത്ത അവസ്ഥയാണ്. അപ്പോള്‍ വേദനയോ ചിന്തയോ വിമ്മിഷ്ടമോ വിശപ്പോ ദാഹമോ ക്ഷീണമോ ദുഃഖമോ ഇല്ലാതെ പൂര്‍ണവിശ്രമം ലഭിക്കുന്നതിനാലാണ് ഉറക്കത്തെ പൂര്‍ണവിശ്രമം എന്ന് പറഞ്ഞിട്ടുള്ളത്. 6: 60-61 വിശദീകരണം നോക്കുക.