( അൽ അന്‍ആം ) 6 : 60

وَهُوَ الَّذِي يَتَوَفَّاكُمْ بِاللَّيْلِ وَيَعْلَمُ مَا جَرَحْتُمْ بِالنَّهَارِ ثُمَّ يَبْعَثُكُمْ فِيهِ لِيُقْضَىٰ أَجَلٌ مُسَمًّى ۖ ثُمَّ إِلَيْهِ مَرْجِعُكُمْ ثُمَّ يُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ

രാത്രിയില്‍ നിങ്ങളെ തിരിച്ചെടുക്കുന്നത് അവന്‍ തന്നെയാണ്, പകലില്‍ നിങ്ങള്‍ എവിടെയെല്ലാമാണ് വിഹരിക്കുന്നതെന്നും അറിയുന്നവനുമാണവന്‍, പിന്നെ നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള ജീവിതാവധി പൂര്‍ത്തിയാക്കുന്നതിനുവേണ്ടി നിങ്ങളെ അതിലേക്കുതന്നെ പുനര്‍ജീവിപ്പിക്കുന്നു, പിന്നെ അവനിലേക്ക് തന്നെയാണ് നിങ്ങളുടെ മടക്കം, പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്തായിരുന്നു എന്ന് അവന്‍ നിങ്ങളോട് വിവരം പറഞ്ഞുതരുന്നതുമാണ്.

രാത്രിയില്‍ ഉറക്കത്തില്‍ ആത്മാവിനെ പിടിച്ചെടുക്കുന്നതിനാണ് 'രാത്രിയില്‍ നി ങ്ങളെ തിരിച്ചെടുക്കുന്നത്' എന്ന് പറഞ്ഞത്. പിന്നെ നിശ്ചയിച്ച ആയുസ്സ് പൂര്‍ത്തിയാ ക്കുന്നതുവരെ ആത്മാവിനെ ശരീരത്തിലേക്കുതന്നെ തിരിച്ചയച്ച് പുനര്‍ജീവിപ്പിക്കുന്നു. 39: 42 ല്‍, അല്ലാഹുവാണ് മരണസമയത്ത് ആത്മാവിനെ തിരിച്ചെടുക്കുന്നത്, മരിക്കാത്ത വരുടെ ആത്മാവിനെ ഉറക്കത്തിലും തിരിച്ചെടുക്കുന്നു, മരണം വിധിച്ചവരുടെ ആത്മാവിനെ അവിടെ പിടിച്ചുവെക്കുകയും അല്ലാത്തവരുടെ ആത്മാവിനെ നിശ്ചയിക്കപ്പെട്ട ക്ലിപ്തമായ അവധിവരെ തിരിച്ചയച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു, നിശ്ചയം അതില്‍ ആലോചി ക്കുന്ന ജനതക്ക് പാഠങ്ങള്‍ തന്നെയുണ്ട് എന്നുപറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഉറക്കത്തിലും മ രണത്തിലും ആത്മാവിനെ അല്ലാഹു ശരീരത്തില്‍നിന്ന് തിരിച്ചെടുക്കുന്നു. മരണം നിശ്ചയിച്ചവര്‍ക്ക് അവരുടെ ജീവന്‍കൂടി പിടിച്ചെടുക്കുകയും ആത്മാവിനെ തിരിച്ചയക്കാതിരിക്കു കയും ചെയ്യുന്നു. ഉറക്കം ഒരു ചെറിയ മരണമാണെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാച കനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഉറക്കത്തില്‍ ആത്മാവ് മാത്രം ശരീരത്തില്‍ നിന്ന് വേര്‍പ്പെടുന്നു എങ്കില്‍ മരണത്തില്‍ ആത്മാവും ജീവനും കൂടിയ 'റൂഹ്' വേര്‍പിരിയുന്നു. 32: 9 ല്‍ പറഞ്ഞ പ്രകാരം നാലാം മാസം ആവാഹിപ്പിച്ച റൂഹ് ശരീരത്തില്‍നിന്ന് വേര്‍പ്പെടുന്നതിനെയാണ് മരണം എന്നുപറയുന്നത്. ആ റൂഹ് പിടിച്ചെടുക്കുന്നതിന് ഒരു മലക്കിനെ നി ശ്ചയിച്ചിട്ടുണ്ടെന്നും, പിന്നെ നിങ്ങള്‍ നിങ്ങളുടെ നാഥനിലേക്ക് തിരിച്ചയക്കപ്പെടുമെന്നും 32: 11 ലും പറഞ്ഞിട്ടുണ്ട്. ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിഷ്പക്ഷവാനായ നാഥന്‍ വിധിദിവസം അവരോട് വിവരം പറയുകയില്ല, മറിച്ച് ഓരോരുത്തരുടെ യും പിരടിയില്‍ ബന്ധിച്ചിട്ടുള്ള 17: 13-14; 18: 49; 23: 62-64; 36: 12; 45: 28-29; 58: 6; 78: 28-29 എന്നീ ഏഴ് സ്ഥലങ്ങളില്‍ പറഞ്ഞ കര്‍മരേഖ ഒരു തുറന്ന പുസ്തകമായി എടുത്തുകൊ ടുത്ത് "നീ നിന്‍റെ ഗ്രന്ഥം വായിക്കുക, ഇന്നേദിനം നിന്‍റെ വിചാരണ നടത്താന്‍ നീത ന്നെ ഏറ്റവും മതിയായവനാണ്" എന്ന് പറയുകയാണ് ചെയ്യുക. ഇത്തരം സൂക്തങ്ങളെ ല്ലാം വായിക്കുകയും എന്നാല്‍ ജനങ്ങളോട് അദ്ദിക്റിനെക്കുറിച്ചോ അതിന്‍റെ 40 പേരുക ളെക്കുറിച്ചോ പറയാത്ത ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ക്ക് തങ്ങളുടെ കര്‍മരേഖ പിറകിലൂ ടെ ഇടതുകൈയിലാണ് ലഭിക്കുക.

ഭ്രാന്തന്മാരായ അവരുടെ കര്‍മപുസ്തകത്തില്‍ കൊത്തിവെച്ചുകൊണ്ടിരിക്കുന്നത് 38: 24 ല്‍ വിവരിച്ച പ്രകാരം പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ്. 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍ക്ക് ഹീനമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്ന് പറഞ്ഞത് കൊണ്ടുദ്ദേശിക്കുന്നത് 6: 28 ല്‍ വിവരിച്ച പ്രകാരം സൂചികുത്താന്‍ പോലും സ്ഥലമില്ലാത്ത നരകക്കുണ്ഠത്തില്‍ അവര്‍ ഓരോരുത്തരുടെയും കര്‍മപുസ്തകത്തില്‍ കൊത്തിവെച്ചിട്ടുള്ള ലൈംഗികാവയവങ്ങളില്‍ കുത്തിത്തിരുകി ഒറ്റ പിണ്ഡമായിട്ടാണ് കഴിയേണ്ടിവരിക എന്നാണ്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 28; 4: 1; 5: 105 വിശദീകരണം നോക്കുക.