( അബസ ) 80 : 34
يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ
അന്ന് ഓരോവ്യക്തിയും തന്റെ സഹോദരനില്‍ നിന്നും വിരണ്ടോടുന്നതാണ്.
പ്രകാശമായ അദ്ദിക്റിന്റെ വെളിച്ചത്തിലുള്ള ബന്ധങ്ങള്‍ മാത്രമേ പരലോകത്ത് വിലപ്പോവുകയുള്ളൂ എന്ന് 43: 67 ല്‍ വിവരിച്ചിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകളായ ഭ്രാന്തന്മാര് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും നരകക്കുണ്ഠത്തി ല്‍ വെച്ച് വംശബന്ധമോ കുടുംബ ബന്ധമോ സാഹോദര്യ ബന്ധമോ ഭാര്യഭര്‍തൃ ബന്ധ മോ ഒന്നുമില്ലാതെ പരസ്പരം തര്‍ക്കിക്കുകയും ശപിക്കുകയും ശണ്ഠകൂടുകയും ചെയ്യുമെന്ന് 2: 165-167; 7: 38-39; 38: 55-63 തുടങ്ങിയ സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്.