( അൽ അഅ്റാഫ് ) 7 : 38

قَالَ ادْخُلُوا فِي أُمَمٍ قَدْ خَلَتْ مِنْ قَبْلِكُمْ مِنَ الْجِنِّ وَالْإِنْسِ فِي النَّارِ ۖ كُلَّمَا دَخَلَتْ أُمَّةٌ لَعَنَتْ أُخْتَهَا ۖ حَتَّىٰ إِذَا ادَّارَكُوا فِيهَا جَمِيعًا قَالَتْ أُخْرَاهُمْ لِأُولَاهُمْ رَبَّنَا هَٰؤُلَاءِ أَضَلُّونَا فَآتِهِمْ عَذَابًا ضِعْفًا مِنَ النَّارِ ۖ قَالَ لِكُلٍّ ضِعْفٌ وَلَٰكِنْ لَا تَعْلَمُونَ

അവന്‍ പറയും: നിങ്ങള്‍ക്കുമുമ്പ് കഴിഞ്ഞുപോയിട്ടുള്ള ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള സമുദായങ്ങളോടൊപ്പം നിങ്ങളും നരകത്തില്‍ പ്രവേ ശിച്ചുകൊള്ളുക, എല്ലാ ഓരോ തലമുറയും അതില്‍ പ്രവേശിക്കുമ്പോള്‍ അതിന്‍റെ സഹോദരതലമുറയെ ശപിക്കുന്നതാണ്, അങ്ങനെ അവരെല്ലാവരും ആ നരകത്തില്‍ ഇടുങ്ങിയ സ്ഥലത്ത് ഒരുമിച്ചുകൂടിയാല്‍ പിന്‍ഗാമികള്‍ മുന്‍ഗാമികളെ ചൂണ്ടിക്കാണിച്ചു പറയും: ഞങ്ങളുടെ നാഥാ, ഇക്കൂട്ടരാണ് ഞങ്ങളെ വഴിപിഴപ്പിച്ചത്, അപ്പോള്‍ ഇവര്‍ക്ക് നീ നരകത്തില്‍ നിന്നുള്ള ഇരട്ടി ശിക്ഷ നല്‍കിയാലും, അവന്‍ പറയും: അപ്പോള്‍ എല്ലാ ഓരോരുത്തര്‍ക്കും ഇരട്ടി തന്നെയുണ്ട്, പക്ഷേ നിങ്ങള്‍ അറിവില്ലാത്തവരാകുന്നു.

സ്രഷ്ടാവ് മാതാപിതാക്കളെ ഏല്‍പ്പിച്ച മക്കള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ പതിനഞ്ച് വയസ്സിനുമുമ്പ് നല്‍കാതിരുന്നാല്‍ പരലോകത്ത് വരാന്‍ പോകുന്ന രംഗമാണ് ഈ സൂക്തത്തിലൂടെ അല്ലാഹു മുന്നറിയിപ്പ് നല്‍കുന്നത്. തങ്ങളുടെ മക്കള്‍ക്ക് അദ്ദിക്ര്‍ പഠിപ്പിക്കാതെ ഭൗതികജീവിതം മോടിപിടിപ്പിക്കാനുള്ള വിദ്യാഭ്യാസം നല്‍കി ഊറ്റം കൊള്ളുന്ന മാതാപിതാക്കള്‍ ഭയപ്പെട്ടുകൊള്ളുക.'എല്ലാ ഓരോരുത്തര്‍ക്കും ഇരട്ടിയുണ്ട്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്താതെയും സന്‍മാര്‍ഗമായ അത് പിന്‍പറ്റാതെയും അവരവരുടെ ശിക്ഷക്ക് പുറമെ ജിന്നുകൂട്ടുകാരനും മക്കള്‍ക്കും മറ്റുമനുഷ്യര്‍ക്കും വിശ്വാസിയാകാനുളള സമ്മതപത്രമായ അത് തടഞ്ഞതിനുള്ള ശിക്ഷയും കൂടി ലഭിക്കുമെന്നാണ്. സ്വര്‍ഗവും നരക വും പ്രായപൂര്‍ത്തിയായ എല്ലാ ഓരോരുത്തരും ഇവിടെവെച്ച് പണിയുന്നതാണ്.

38: 55-58 ല്‍ താഗൂത്തിന് അടിമപ്പെട്ട് ജീവിച്ചവര്‍ക്ക് നരകത്തില്‍ ലഭിക്കാന്‍ പോകുന്ന ജോടികളായ വിവിധ ശിക്ഷാകഠോരങ്ങളെക്കുറിച്ച് വിവരിച്ചശേഷം 38: 59 ല്‍ അല്ലാഹു പറയുന്നു: ഈ സംഘം നിങ്ങളോടൊപ്പം ചേരാനുള്ളവരാണ്, അപ്പോള്‍ ആദ്യം നരകത്തില്‍ എത്തിച്ചേര്‍ന്ന സംഘം (മാതാപിതാക്കള്‍) പറയും: അവര്‍ക്ക് ഇ വിടേക്ക് സ്വാഗതമില്ല, നിശ്ചയം അവരെല്ലാം നരകത്തില്‍ വേവിക്കപ്പെടുകതന്നെ ചെയ്യും. 38: 60 ല്‍, പിന്‍ഗാമികളായ മക്കള്‍ അവരോട് പറയും: അല്ല; നിങ്ങള്‍ക്കാണ് സ്വാഗതമില്ലാത്തത്, നിങ്ങള്‍ ഞങ്ങള്‍ക്ക് മുമ്പ് ആ നരകത്തിലേക്ക് വന്നവരാണല്ലോ, അപ്പോള്‍ നരകം എത്ര മോശപ്പെട്ട താമസസ്ഥലം! 38: 61 ല്‍, പിന്‍ഗാമികള്‍ പറയും: ഞങ്ങളു ടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികള്‍ക്ക് ശിക്ഷ ഇരട്ടിയായി വര്‍ദ്ധിപ്പിച്ച് കൊടുത്താലും. 38: 62-63 ല്‍, നരകവാസികളെല്ലാം പറയുകയും ചെയ്യും: നമുക്ക് എന്തുപറ്റി? നാം മോശപ്പെട്ടവരെന്ന് കണക്കാക്കി പരിഹസിച്ചിരുന്നവരെയൊന്നും ഈ നരകത്തില്‍ കാണുന്നില്ലല്ലോ, അതോ നമ്മുടെ കണ്‍മുമ്പില്‍ അവര്‍ വരാതിരിക്കുകയാണോ? 38: 64 ല്‍ അല്ലാഹു പറയുന്നു: നിശ്ചയം നരകത്തിലെ നിവാസികള്‍ അപ്രകാരം തര്‍ക്കിക്കുമെന്നത് സത്യം തന്നെയാണ്. 2: 165-167; 4: 85; 6: 27-28 വിശദീകരണം നോക്കുക.