( അബസ ) 80 : 7
وَمَا عَلَيْكَ أَلَّا يَزَّكَّىٰ
അവന് സംസ്കരിക്കപ്പെട്ടില്ലെങ്കില്‍ നിന്റെ മേല്‍ എന്ത് ബാധ്യതയാണുള്ളത്?
അദ്ദിക്ര്‍ കൊണ്ട് മാത്രമാണ് അവരവരെ തിരിച്ചറിയാനും സംസ്കരിക്കാനും സാ ധിക്കുക. എല്ലാവരുടേയും മനസ്സാക്ഷിക്ക് സ്വര്‍ഗത്തില്‍ വെച്ച് തന്നെ അദ്ദിക്ര്‍ പഠിപ്പിച്ചി ട്ടുണ്ട്. അപ്പോള്‍ പ്രവാചകന്റെയും വിശ്വാസികളുടെയും ബാധ്യത ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിന്റെ ഭാഷയില്‍ ഉണര്‍ത്തുന്ന അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കല്‍ മാത്രമാ ണ്. അപ്പോള്‍ മാത്രമേ അവര്‍ അല്ലാഹുവിനെ സര്‍വ്വലോകങ്ങളുടെയും നാഥനായും, പ്രവാചകനെ സര്‍വ്വലോകര്‍ക്കും കാരുണ്യവാനായും, അദ്ദിക്റിനെ സര്‍വ്വലോകര്‍ക്കുമുള്ള സന്മാര്ഗവും സത്യാസത്യ വിവേചനമാനദണ്ഡവും ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായും പരിഗണിക്കുന്നവരാവുകയുള്ളൂ. 2: 185; 7: 26, 157-158; 25: 1 വിശദീകര ണം നോക്കുക.