( അന്നഹ്ൽ ) 16 : 57

وَيَجْعَلُونَ لِلَّهِ الْبَنَاتِ سُبْحَانَهُ ۙ وَلَهُمْ مَا يَشْتَهُونَ

അല്ലാഹുവിന് അവര്‍ പെണ്‍മക്കളെ ചമക്കുകയും ചെയ്യുന്നു; അവന്‍ എത്ര പരിശുദ്ധന്‍, അവര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഒന്നും. 

6: 100-101 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ കാലത്തുള്ള മക്കാമുശ്രിക്കുകള്‍ മ ലക്കുകളെ അല്ലാഹുവിന്‍റെ പെണ്‍മക്കളായും ജിന്നുകളെ അല്ലാഹുവിന്‍റെ ആണ്‍മക്ക ളായും സങ്കല്‍പ്പിച്ചിരുന്നു. എന്നാല്‍ ആണ്‍കുട്ടികളെ മാത്രം ഇഷ്ടപ്പെട്ടിരുന്ന അവര്‍ പെണ്‍കുട്ടികളെ ഇഷ്ടപ്പെട്ടിരുന്നില്ല. 17: 40 ല്‍ അല്ലാഹു ചോദിക്കു ന്നു: അപ്പോള്‍ നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് ആണ്‍മക്കളെയും അവന് പെണ്‍മക്കളെയും തെരഞ്ഞെടു ത്തിരിക്കുന്നു എന്നാണോ നിങ്ങള്‍ ജല്‍പിക്കുന്നത്, നിശ്ചയം നിങ്ങള്‍ വമ്പിച്ച അപരാ ധവാക്കുകള്‍ തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 6: 115-116 ല്‍ വിവരിച്ച പ്രകാ രം നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ള ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെ ച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ഊഹങ്ങള്‍ പിന്‍പറ്റുന്നവരും നിഗമനങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരുമാണ്. 2: 116-117; 11: 118-119; 19: 88-93 വിശദീകരണം നോക്കുക.