يَا أَيُّهَا الْإِنْسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ
ഓ മനുഷ്യാ! നിശ്ചയം നീ നിന്‍റെ നാഥനിലേക്ക് അരിഷ്ടിച്ച് അരിഷ്ടിച്ച് നീ ങ്ങിക്കൊണ്ടിരിക്കുകയാകുന്നു, അപ്പോള്‍ നീ അവനെ കണ്ടുമുട്ടുകതന്നെ ചെയ്യും.
നാലാം ഘട്ടത്തില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്‍ ഓരോ നിമിഷവും അഞ്ചാം ഘട്ടത്തിന്‍റെ കവാടമായ മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ് സൂ ക്തം ഓര്‍മ്മിപ്പിക്കുന്നത്. നീ അവനെ കണ്ടുമുട്ടുകതന്നെ ചെയ്യും എന്നുപറഞ്ഞത് ഫു ജ്ജാറുകള്‍ക്ക് ബാധകമല്ല. ആത്മാവിന്‍റെ ഉടമയെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യ ത്തോടെ പ്രകാശ ഗ്രന്ഥമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവര്‍ മാത്രമേ നാഥ നെ കണ്ടെത്തുകയുള്ളൂ. അല്ലാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കു ഫ്ഫാറുകള്‍ അവനെ കണ്ടുമുട്ടുകയില്ല. വിചാരണാസഭയില്‍ അവനെ കാണാതിരിക്കാന്‍ കാഫിറുകള്‍ക്കും അവനുമിടയില്‍ ഒരു മറയിടപ്പെടുമെന്ന് 83: 15 ല്‍ പറഞ്ഞിട്ടുണ്ട്. 75: 24 -25 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മരണസമയത്ത് കാഫിറുകള്‍ ദുഃഖത്തോടുകൂടി പിശാചിനെയാണ് കാണുക. 18: 105; 24: 39; 75: 22-23 വിശദീകരണം നോക്കുക.