( ഖിയാമഃ ) 75 : 24
وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ
ചില മുഖങ്ങള്‍ അന്നേദിനം വിഷാദഭരിതവുമായിരിക്കും.
ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അല്ലാഹുവിനെ കണ്ടെത്തുക, അവരവരെ തിരിച്ചറിയുക, സ്വര്‍ഗം ഇവിടെ പണിയുക തുടങ്ങിയ ജീവിതലക്ഷ്യം പൂര്‍ത്തി യാക്കാത്ത 7: 179 ല്‍ പറഞ്ഞ പ്രജ്ഞയറ്റവര്‍ മരണസമയത്ത് കാഫിറായ പിശാചിനെയും നരകകുണ്ഠത്തെയും കണ്ടുകൊണ്ട് ജീവന് വെടിയുന്നതുകൊണ്ടാണ് അവരുടെ മുഖങ്ങള്‍ ദുഃഖപൂരിതമാകുന്നത്. 36: 59-62; 39: 59-60; 47: 27-28 വിശദീകരണം നോക്കുക.