( അന്നൂര്‍ ) 24 : 39

وَالَّذِينَ كَفَرُوا أَعْمَالُهُمْ كَسَرَابٍ بِقِيعَةٍ يَحْسَبُهُ الظَّمْآنُ مَاءً حَتَّىٰ إِذَا جَاءَهُ لَمْ يَجِدْهُ شَيْئًا وَوَجَدَ اللَّهَ عِنْدَهُ فَوَفَّاهُ حِسَابَهُ ۗ وَاللَّهُ سَرِيعُ الْحِسَابِ

കാഫിറുകളായിട്ടുള്ളവരോ, അവരുടെ പ്രവര്‍ത്തനങ്ങള്‍ മരുഭൂമിയിലെ ഒരു മ രീചിക പോലെയാണ്, ദാഹിക്കുന്നവന്‍ അത് വെള്ളമാണെന്ന് കണക്കുകൂട്ടു ന്നു, അതിനടുത്ത് വന്നെത്തിയാലോ അവിടെ ഒന്നും കണ്ടെത്തുകയില്ല, അവ ന്‍റെയടുത്ത് അവന്‍ അല്ലാഹുവിനെ കണ്ടെത്തുകയും അപ്പോള്‍ അവന്‍ അവ ന്‍റെ വിചാരണ പൂര്‍ത്തിയാക്കിക്കൊടുക്കുകയും ചെയ്യുന്നതാണ്, അല്ലാഹു അതിവേഗം വിചാരണ നടത്തുന്നവന്‍ തന്നെയാകുന്നു!

പ്രകാശമായ അദ്ദിക്റിനെ മൂടിവെക്കുന്നവരുടെ അവസ്ഥയാണ് സൂക്തത്തില്‍ വര ച്ചുകാണിച്ചിട്ടുള്ളത്. അവന്‍റെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ മരീചികയോടാണ് ഉപമിച്ചി രിക്കുന്നത്. ദാഹിച്ചുവലഞ്ഞവന്‍ ദൂരെനിന്ന് വെള്ളമാണെന്ന് കരുതി വളരെ പ്രതീക്ഷ യോടുകൂടി മരീചികകൊള്ളെ നീങ്ങുന്നു. എന്നാല്‍ അവിടെ എത്തുമ്പോള്‍ വെള്ളമൊ ന്നും ലഭിക്കുകയില്ല എന്ന് മാത്രമല്ല, അവനെ മരണം പിടികൂടുകയുമാണ്. അവന്‍റെയ ടുത്ത് അവന്‍ അല്ലാഹുവിനെ കണ്ടെത്തുന്നു എന്ന് പറഞ്ഞതിന്‍റെ ആശയം അല്ലാഹു വിനെ കണ്ടെത്തുന്നു എന്നല്ല, മറിച്ച് 75: 24 ല്‍ പറഞ്ഞ പ്രകാരം ദുഃഖത്തോടുകൂടി പി ശാചിനെ കണ്ടുകൊണ്ടും കാഫിറാണെന്ന് ആത്മാവനെതിരെ സാക്ഷ്യം വഹിച്ചു കൊണ്ടും അവന്‍ ജീവന്‍ വെടിയുന്നു എന്നാണ്. പിശാച് പാട്ടിലാക്കുന്ന ആയിരത്തി ല്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിനും തങ്ങളുടെ നാഥനെ കാണാന്‍ സാധിക്കാ ത്ത വിധം അവര്‍ക്കും അല്ലാഹുവിനുമിടയില്‍ ഒരു മറയിടപ്പെടുമെന്ന് 83: 15 ല്‍ പറഞ്ഞിട്ടു ണ്ട്. 'അല്ലാഹു അതിവേഗം വിചാരണ നടത്തുന്നവന്‍ തന്നെയാണ്' എന്ന് പറഞ്ഞത് ക മ്പ്യൂട്ടര്‍ സോഫ്റ്റ്വെയറിനെക്കുറിച്ച് അറിയുന്ന ഇക്കാലത്തുള്ളവര്‍ക്ക് വളരെവേഗം മ നസ്സിലാകേണ്ടതാണ്. എന്നാല്‍ അവര്‍ അദ്ദിക്ര്‍ ഉള്‍ക്കാഴ്ചാദായകമായി ഉപയോഗപ്പെ ടുത്താത്തതിനാല്‍ 22: 46 ല്‍ പറഞ്ഞ പ്രകാരം നെഞ്ചകങ്ങളിലുള്ള ഹൃദയങ്ങള്‍ക്ക് അ ന്ധത ബാധിച്ചവരായിരിക്കുകയാണ്. 18: 49, 103-106; 25: 21-23 വിശദീകരണം നോക്കുക.