( മാഊന്‍ ) 107 : 1
أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ
ദീനിനെ കളവാക്കിക്കൊണ്ടിരിക്കുന്ന ഒരുവനെ നീ കണ്ടുവോ?
സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിത വ്യവസ്ഥയാണ് നാഥന്‍റെ പക്കല്‍ സ്വീകാര്യമായിട്ടുള്ള ജീവിതരീതി. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകളെല്ലാം ദീനിനെ കളവാക്കുന്നവരും പ്രസ്തുത ജീവിത വ്യവ സ്ഥയില്‍ നിന്ന് പുറത്തുപോയവരുമാണ്. അവര്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്താത്തത് കാരണം അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. 48: 6, 28-29; 49: 14-15; 64: 10 വിശദീകരണം നോക്കുക.