( അശ്ശംസ് ) 91 : 12
إِذِ انْبَعَثَ أَشْقَاهَا
അവരിലെ ഏറ്റവും വലിയ ദുഷ്ടനെ നിയോഗിച്ച സന്ദര്‍ഭത്തില്‍.
സമൂദ് ജനതയില്‍ നശീകരണ പ്രവൃത്തികള്‍ മാത്രം ചെയ്യുന്ന തെമ്മാടികളായ ഒമ്പത് ഗോത്രക്കാരുണ്ടായിരുന്നു. അവര്‍ക്ക് ദൃഷ്ടാന്തമായി നല്‍കിയിരുന്ന അല്ലാഹുവിന്‍റെ ഒട്ടകത്തെ അറുക്കാന്‍ അവരിലെ ഏറ്റവും ദുഷ്ടനായ 'ഖുദ്ദാര്‍' എന്ന റൗഡിയെ ചട്ടം കെട്ടിയ രംഗമാണ് ഓര്‍മ്മിപ്പിക്കുന്നത്. 27: 48-50 വിശദീകരണം നോക്കുക.