( അല്ലൈല് ) 92 : 10
فَسَنُيَسِّرُهُ لِلْعُسْرَىٰ
-അപ്പോള്‍ അവന്റെ എല്ലാകാര്യങ്ങളും നാം ബുദ്ധിമുട്ടാക്കുകതന്നെ ചെയ്യും.
നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലോരോന്നിലേക്കും നിജപ്പെടുത്തി വെക്കപ്പെട്ടിട്ടുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും തങ്ങളുടെ പിരടിയിലുള്ള കര്‍മരേഖയില്‍ വായിക്കാന്‍ കൊള്ളാത്ത ചിന്തകളും വാക്കുകളും പ്രവൃത്തികളുമാണ് കൊത്തിവെച്ചുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടര്‍ അവരുടെ കര്‍മരേഖയില്‍ കൊത്തിവെച്ചുകൊണ്ടിരിക്കുന്ന പരസ്ത്രീ-പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളില്‍ കുത്തിത്തിരുകിയ അവസ്ഥയിലാണ് സൂചികുത്താന്‍ പോലും സ്ഥലമില്ലാത്ത നര കക്കുണ്ഠത്തില് കുത്തിനിറക്കപ്പെടുക. 18: 49; 39: 32, 47-48; 50: 27-30; 66: 6 വിശദീകരണം നോക്കുക.