( ഖാഫ് ) 50 : 27

قَالَ قَرِينُهُ رَبَّنَا مَا أَطْغَيْتُهُ وَلَٰكِنْ كَانَ فِي ضَلَالٍ بَعِيدٍ

അവന്‍റെ കൂട്ടുകാരന്‍ പറയും: ഞങ്ങളുടെ നാഥാ! ഞാന്‍ അവനെ നിര്‍ബന്ധ പൂര്‍വ്വം ലക്ഷ്യബോധം നഷ്ടപ്പെട്ടവനാക്കിയിട്ടില്ല, എന്നാല്‍ അവന്‍ വളരെ വിദൂരമായ വഴികേടില്‍ തന്നെയുമായിരുന്നു.

14: 22 ല്‍, വിചാരണക്ക് ശേഷം പിശാച് മനുഷ്യരോട്, 'എനിക്ക് നിങ്ങളില്‍ യാതൊ രു സ്വാധീനവും ഉണ്ടായിരുന്നില്ല' എന്ന് പറയുന്നതുപോലെ ഇവിടെ കാഫിറുകളുടെ ജിന്നുകൂട്ടുകാരന്‍ പറയുകയാണ്: 'ഞങ്ങളുടെ നാഥാ, ഞാന്‍ അവനെ നിര്‍ബന്ധിച്ച് വഴി പിഴപ്പിച്ചിട്ടില്ല, എന്നാല്‍ എന്നെക്കൂടി അദ്ദിക്ര്‍ പഠിപ്പിച്ച് വിശ്വാസിയാക്കേണ്ട ഉത്തരവാദി ത്തം ഏറ്റെടുത്ത അവന്‍ സന്മാര്‍ഗമായ അദ്ദിക്റില്‍ നിന്നും ബഹുദൂരം അകന്ന് വഴികേടിലാ യിക്കൊണ്ടാണ് ജീവിച്ചിരുന്നത്' എന്ന്. 25: 33-34; 34: 19-20; 48: 6 വിശദീകരണം നോക്കുക.