( അല്ലൈല്‍ ) 92 : 11

وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّىٰ

അവനെത്തൊട്ട് അവന്‍റെ ധനം ഉപയോഗപ്പെട്ടതുമില്ല, അവന്‍ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിഞ്ഞുപോയതിനാല്‍. 

മനുഷ്യന്‍റെ നാലാം ഘട്ടത്തിലുള്ള ഇഹലോകജീവിതം ഏഴാം ഘട്ടത്തിലേക്ക് സ്വര്‍ഗം സമ്പാദിക്കുന്നതിന് വേണ്ടിയാണ് എന്ന ലക്ഷ്യം ഉണര്‍ത്തുന്ന അദ്ദിക്റില്‍ നിന്ന് പിന്തിരിഞ്ഞ് പോയവന് അവന്‍റെ സമ്പത്തോ സന്താനങ്ങളോ പരലോകത്ത് ഉപയോഗപ്പെടുകയില്ല എന്നും, അവവഴി ഇഹത്തിലും പരത്തിലും അവന്‍ ശിക്ഷിക്കപ്പെടുമെന്നും കാഫിറായിക്കൊണ്ടാണ് അവന്‍ ജീവന്‍ വെടിയുക എന്നും 9: 55, 85 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 14: 2-3; 61: 10-14; 88: 23 വിശദീകരണം നോക്കുക.