(അമ്പിയാഅ്) 21 : 101
إِنَّ الَّذِينَ سَبَقَتْ لَهُمْ مِنَّا الْحُسْنَىٰ أُولَٰئِكَ عَنْهَا مُبْعَدُونَ

നിശ്ചയം നമ്മില്‍ നിന്നുള്ള ഏറ്റവും നല്ലതിലേക്ക് മുന്‍കടന്നവരാരോ, അക്കൂട്ടര്‍ അതിനെത്തൊട്ട് അകറ്റപ്പെടുന്നവരാകുന്നു.

ഏറ്റവും നല്ലത് -ഹുസ്നാ- എന്നത് അദ്ദിക്റിന്‍റെ നാല്‍പത് പേരുകളില്‍ ഒന്നാണ്. 92: 6-7 സൂക്തങ്ങളില്‍, ഏറ്റവും നല്ലതിനെ സത്യപ്പെടുത്തുന്നവര്‍ക്ക് എല്ലാ കാര്യങ്ങളും എളുപ്പമാക്കിക്കൊടുക്കുമെന്നും; 92: 9-10 സൂക്തങ്ങളില്‍, ഏറ്റവും നല്ലതിനെ തള്ളിപ്പറയുന്നവര്‍ക്ക് എല്ലാകാര്യങ്ങളും ബുദ്ധി മുട്ടാക്കിക്കൊ ടുക്കുമെന്നും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷി ക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തി സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്നവരെ നരകം കാണിക്കുകയില്ലതന്നെ. എന്നാല്‍ വിചാരണക്ക് ശേഷം സ്വര്‍ഗത്തിലേക്ക് നയിക്കപ്പെടുന്നവരെ നരകക്കുണ്ഠത്തിന് ചുറ്റും കൊണ്ടുവന്ന് അത് കാണിച്ചുകൊടുത്തതിന് ശേഷം മാത്രമാണ് സ്വര്‍ഗ്ഗത്തിലേ ക്ക് അയക്കുക. 10: 26; 19: 68-72; 35: 32 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!