( അല്ലൈല്‍ ) 92 : 4

إِنَّ سَعْيَكُمْ لَشَتَّىٰ

നിശ്ചയം, നിങ്ങളുടെ പ്രയത്നങ്ങള്‍ വിഭിന്നം തന്നെയാകുന്നു. 

രാവും പകലും വ്യത്യസ്തമായതുപോലെയും പുരുഷന്‍റെയും സ്ത്രീയുടെയും ശരീരം വ്യത്യസ്തമായതുപോലെയും മനുഷ്യരില്‍ ഓരോരുത്തരുടേയും പ്രയത്നങ്ങള്‍ വ്യത്യസ്തമാണ്. അതായത് ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, രണ്ട് വ്യക്തികളുടെ ഏത് പ്രവര്‍ത്തിയുടെയും ലക്ഷ്യം വ്യത്യസ്തമായതിനാല്‍ അതിന്‍റെ പ്രതിഫലവും വ്യത്യസ്തമായിരിക്കും എന്നാണ് പറയുന്നത്. 53: 39; 76: 22 വിശദീകരണം നോക്കുക.