( ഇന്‍സാന്‍ ) 76 : 22

إِنَّ هَٰذَا كَانَ لَكُمْ جَزَاءً وَكَانَ سَعْيُكُمْ مَشْكُورًا

നിശ്ചയം, ഇത് നിങ്ങള്‍ക്കുള്ള പ്രതിഫലമാകുന്നു, നിങ്ങളുടെ പ്രയത്നങ്ങ ള്‍ വിലമതിക്കത്തക്കത് തന്നെയുമായിരുന്നു. 

ഉടമയായ നാഥന്‍ ഒരാളുടെയും ശരീരത്തിലേക്കോ അവന്‍റെ നിറത്തിലേക്കോ നോക്കുന്നില്ല, എന്നാല്‍ ഏത് പ്രവൃത്തി ചെയ്യുമ്പോഴും അവന്‍റെ മനസ്സിലുള്ള ഉദ്ദേശ്യം നോക്കിയാണ് അവന് പ്രതിഫലം നല്‍കുക. അപ്പോള്‍ ഏതൊരാളും തന്‍റെ നാഥനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് സത്പ്രവൃത്തികള്‍ ചെയ്യുകയാണെങ്കില്‍ വിജയം വരിക്കുന്നതും അവന് സ്വര്‍ഗം ലഭിക്കുന്നതുമാണ്. അതായത് അദ്ദിക്റില്‍ നിന്ന് സ്വര്‍ഗം കണ്ടുകൊണ്ട് ഇവിടെ അല്ലാഹുവിന്‍റെ പ്രതിനിധിയായി ജീവിച്ചതിനും സ്വര്‍ഗം പണിയുകയോ വാങ്ങുകയോ ചെയ്തതിനും പ്രതിഫലമായിട്ടാണ് സ്വര്‍ഗം അനന്തരാവകാശമായി ലഭിക്കുക എന്നര്‍ത്ഥം. ലക്ഷ്യബോധത്തോടെ ജീവിക്കുകയും പ്രപഞ്ചത്തെ അതിന്‍റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്താതെ നിലനിര്‍ത്തുന്നതിനും മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ ക്കും പരിശുദ്ധമായ ഭക്ഷണവിഭവങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനും വേണ്ടി ജൈവകൃഷി ചെയ്യുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തുകൊണ്ടും വായു, വെള്ളം, പരിസരം എന്നിവ മലിന മാക്കാന്‍ ഇടവരുത്തുന്ന വ്യവസായങ്ങളും വികസന പ്രവര്‍ത്തനങ്ങളും നിരുത്സാഹപ്പെടുത്തിക്കൊണ്ടുമാണ് 'സ്വര്‍ഗം പണിയാന്‍' സാധിക്കുക. എല്ലാ മേഖലകളിലും തനിക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ മിതമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ജീവിക്കുകയും പ്ര പഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ സര്‍വലോകര്‍ക്കും എത്തിച്ചുകൊടുക്കുന്നതിന് പരമപ്രധാനം നല്‍കിക്കൊണ്ട് സമയവും സമ്പത്തും സ്ഥാനമാനങ്ങളുമെല്ലാം വിനിയോഗിക്കുകയും മറ്റുള്ളവരെ അതിനുവേണ്ടി പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തുകൊണ്ടാണ് 'സ്വര്‍ഗം വാങ്ങാന്‍' സാധിക്കുക. സാക്ഷിയായ അദ്ദിക്റിന്‍റെ വെളിച്ചത്തിലല്ലാതെയും അല്ലാഹ് എന്ന സ്മരണയില്ലാ തെയും നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങി ഏതൊരു പ്രവൃത്തി ചെയ്താലും അ ത് 7: 8-9; 18: 103-104; 47: 8-9 തുടങ്ങിയ സൂക്തങ്ങള്‍ പ്രകാരം പാഴായിപ്പോകുന്നതാണ്. പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും സ്വീകരിക്കപ്പെടാനുള്ള രണ്ട് നിബന്ധനകള്‍ 2: 186 ല്‍ വിവരിച്ചിട്ടുണ്ട്. അദ്ദിക്റിനെ തള്ളിപ്പറയുന്ന ഫാജിറുകളും എല്ലാം പഠിച്ചവരെന്ന് അഹങ്കരിക്കുന്ന അവരുടെ നേതാക്കളായ കപടവിശ്വാസികളും അടങ്ങിയ ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ ആത്മാവിനെയും ശരീരത്തെയും തിരിച്ചറിയാത്തവരായതിനാല്‍ അല്ലാഹുവിനെ മറന്ന തെമ്മാടികളാണ്. പ്രജ്ഞയറ്റവരും ലക്ഷ്യബോധമില്ലാത്തവരുമായ അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും നരകക്കുണ്ഠം സമ്പാദിച്ചുകൊണ്ടിരിക്കുന്നവരുമാണ്. യഥാര്‍ത്ഥ കാഫിറുകളായ അവരുടെ മരണസമയത്ത് അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ളവയെല്ലാം അവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതും കാറ്റില്‍ പറക്കുന്ന ധൂളികളാക്കി പാറ്റിക്കളയുന്നതുമാണെന്ന് 25: 23 ല്‍ പറഞ്ഞിട്ടുണ്ട്. 

മനുഷ്യന് അവന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്നും, അവന്‍റെ പ്രയത്നങ്ങള്‍ അവന് കാണിക്കപ്പെടുകയും പൂര്‍ണമായി അവന് പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുമെന്നും 53: 39-41 ല്‍ പറഞ്ഞിട്ടുണ്ട്. 2: 152 ല്‍ വിവരിച്ച പ്രകാരം നാഥനെ സ്മരിച്ചുകൊണ്ട് എപ്പോഴും നിലകൊള്ളുന്ന വിശ്വാസി അഥവാ നാഥനെ കണ്ടുകൊണ്ട് ചരിക്കു ന്ന വിശ്വാസി 17: 13-14 ല്‍ വിവരിച്ച പ്രകാരം തന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ വിധിദിവസം വായിക്കാന്‍ പറ്റുന്ന വിധത്തിലും അനുകൂലമായി സാക്ഷ്യം വഹിക്കു കയും വാദിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്യുന്ന വിധത്തിലുമുള്ള പ്രവര്‍ത്തനങ്ങ ള്‍ രേഖപ്പെടുത്താനാണ് പ്രയത്നിക്കുക. അങ്ങനെ അവന്‍ 36: 12 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള ജീവിതരീതി സന്തതി പരമ്പരകള്‍ക്കും പിന്‍ഗാമികള്‍ ക്കും വിട്ടേച്ചുപോകുന്നതാണ്. അപ്പോള്‍ അവന് 2: 261; 4: 85; 36: 12, 45 സൂക്തങ്ങളില്‍ വി വരിച്ച പ്രകാരം പിന്‍ഗാമികളുടെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലത്തിന്‍റെ ഒരു വിഹിതം ലഭിക്കുന്നതുമാണ്. 42: 20; 45: 13; 53: 39; 61: 10-14 വിശദീകരണം നോക്കുക.