( ഖദ്ര് ) 97 : 1
إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ
നിശ്ചയം, നാം അതിനെ വിധിനിര്ണയ രാവിലാണ് അവതരിപ്പിച്ചത്.
വിധിദിവസം വിധിനിര്ണയിക്കാനുള്ള ത്രാസ്സായ ഗ്രന്ഥം അവതരിപ്പിച്ച രാവിനെയാണ് ഇവിടെ വിധിനിര്ണയ രാവ് എന്ന് പറഞ്ഞിട്ടുള്ളത്. 85: 22 ല് പറഞ്ഞ സ്വര്ഗത്തില് സുരക്ഷിതമായ ഫലകത്തില് സൂക്ഷിക്കപ്പെട്ട അദ്ദിക്ര് ആ രാവില് ഒന്നാം ആകാശത്തെ ഖിബ്ലയായ 'ബൈത്തുല് ഇസ്സഃ'യിലേക്ക് അവതരിപ്പിക്കപ്പെടുകയുണ്ടായി. പിന്നീട് ജിബ്രീല് മുഖേന ഘട്ടം ഘട്ടമായി 23 വര്ഷം കൊണ്ടാണ് അന്ത്യപ്രവാചകനായ മുഹമ്മദിന് ഗ്രന്ഥം പൂര്ത്തിയായി അവതരിപ്പിക്കപ്പെട്ടത്. 44: 3; 52: 2-4 വിശദീകരണം നോക്കുക.