إِنَّا أَنْزَلْنَاهُ فِي لَيْلَةٍ مُبَارَكَةٍ ۚ إِنَّا كُنَّا مُنْذِرِينَ
നിശ്ചയം നാം അതിനെ ഒരു അനുഗ്രഹീത രാത്രിയില് അവതരിപ്പിച്ചിരിക്കുന്നു, നിശ്ചയം നാം മുന്നറിയിപ്പ് നല്കുന്നവന് തന്നെയായിരിക്കുന്നു.
നിശ്ചയം നാം ഇതിനെ അവതരിപ്പിച്ചിട്ടുള്ളത് വിധിനിര്ണയ രാവിലാണ് എന്ന് 97: 1 ലും; റമളാന് മാസത്തിലാണ് ആവര്ത്തിച്ച് വായിക്കപ്പെടേണ്ടതായ അദ്ദിക്ര് അവ തിരിപ്പിച്ചിട്ടുള്ളതെന്ന് 2: 185 ലും പറഞ്ഞിട്ടുണ്ട്. അനുഗ്രഹീതമായ ആവര്ത്തിച്ച് വായിക്കപ്പെടേണ്ട അദ്ദിക്ര് ആ രാവില് അവതരിപ്പിക്കപ്പെട്ടതിനാലാണ് ആ രാവ് അനുഗ്രഹീ തമായത്. നിഷ്പക്ഷവാനായ നാഥന് മനുഷ്യനെ അദ്ദിക്ര് പഠിപ്പിക്കുകയും മനുഷ്യന് ന ന്ദി പ്രകടിപ്പിക്കുന്നവന് അല്ലെങ്കില് നന്ദികെട്ടവന് എന്നിവയില് രണ്ടാലൊരു മാര്ഗ്ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്കുകയും ചെയ്തിട്ടുണ്ട് എന്നിരിക്കെ, മനുഷ്യന് തന്നെയാണ് അവനവന്റെ വിധി ഉരക്കല്ലും ത്രാസ്സും ഉള്ക്കാഴ്ചാദായകവുമായ അദ്ദിക്ര് ഉപയോഗപ്പെടുത്തി ഇവിടെവെച്ചുതന്നെ നിര്ണ്ണയിക്കേണ്ടത്. 10: 108; 16: 64; 40: 40 വിശദീ കരണം നോക്കുക.