( അല്‍ ഖാരിഅഃ ) 101 : 7
فَهُوَ فِي عِيشَةٍ رَاضِيَةٍ
-അപ്പോള്‍ അവന് സംതൃപ്തമായ ജീവിതത്തിലായിരിക്കും.
അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തിയാണ് പരലോകത്ത് വിധികല്‍പിക്കുക എന്ന് മനസ്സിലാക്കിക്കൊണ്ട് നാലാം ഘട്ടത്തിലുള്ള ഐഹിക ജീവിതത്തില്‍ ആരാണോ അദ്ദിക്റിനെ ത്രാസ്സും ഉള്ക്കാഴ്ചാദായകവുമായി ഉപയോഗപ്പെടുത്തിയത്, അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ പിരടിയിലുള്ള കര്‍മ്മപുസ്തകത്തില്‍ വായിക്കാന്‍ കൊള്ളുന്നതും വിധിദിവസം തൂക്കം ലഭിക്കുന്നതും അവരുടെ ഐഹികജീവിതം ലക്ഷ്യപ്രാപ്തി നേടുന്നതുമാണ്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, സ്വര്‍ഗ്ഗം ഓരോരുത്തരും ഇവിടെവെച്ച് സമ്പാദിക്കുന്നതാണെന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. 7: 8-9; 23: 101; 76: 22 വിശദീകരണം നോക്കുക.