( അല്‍ ഖാരിഅഃ ) 101 : 8

وَأَمَّا مَنْ خَفَّتْ مَوَازِينُهُ

അപ്പോള്‍ ആരാണോ അവന്‍റെ ത്രാസ്സില്‍ തൂക്കം ലഘൂകരിച്ചത്,

ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പിരടിയിലുള്ള കര്‍മ്മപുസ്തകത്തില്‍ രേഖപ്പെടുത്തുന്നത് വിധിദിവസം വായിക്കാന്‍ കൊള്ളാത്തതും ത്രാസായ ഗ്രന്ഥത്തിന് വിരുദ്ധവുമായതിനാല്‍ തൂക്കം ലഭിക്കാത്തതുമായിരിക്കും. ഭ്രാന്തന്മാരായ അവര്‍ക്ക് 25: 65-66 ല്‍ വിവരിച്ച പ്രകാരം ഇവിടെ ലക്ഷ്യബോധമില്ലാതെ ജീവിച്ചതിന് പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക. 9: 67-68; 18: 49, 103-106; 25: 23 വിശദീകരണം നോക്കുക.