( അത്തകാസുര്‍ ) 102 : 1
أَلْهَاكُمُ التَّكَاثُرُ
പരസ്പരം പെരുമനടിക്കല്‍ നിങ്ങളെ തടഞ്ഞിരിക്കുന്നു.
മനുഷ്യര്‍ പരസ്പരമുള്ള ഭൗതിക വിഷയങ്ങളിലെ 'ഞാന്‍ മേലേ ഞാന്‍ മേലേ' എന്നുള്ള മത്സരം ജീവിതലക്ഷ്യത്തെത്തൊട്ട് തടയുമെന്നും അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ നശിച്ചിരിക്കുന്നു എന്നുമാണ് സൂക്തം പറയുന്നത്. 57: 20, 22; 83: 26; 100: 8 വിശദീകരണം നോക്കുക.