( ആദിയാത്ത് ) 100 : 8

وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ

നിശ്ചയം, അവന്‍ സമ്പത്തിനോട് അതികഠിനമായ സ്നേഹമുള്ളവന്‍ തന്നെയു മാകുന്നു. 

അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്ത, ജീവിതലക്ഷ്യം നഷ്ടപ്പെട്ട മനുഷ്യര്‍ ധനത്തോ ട് അതിയായി ആര്‍ത്തി കാണിക്കുമെന്നാണ് സൂക്തം പറയുന്നത്. പ്രവാചകന്‍റെ സമുദാ യത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങി ഏത് ജന വിഭാഗത്തെക്കാളും അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍, പ്രത്യേകിച്ച് അവ രിലെ കപടവിശ്വാസികളിലാണ് ഇന്ന് ഈ സ്വഭാവം ഏറ്റവും കൂടുതലായി കാണുന്നത്. എന്നാല്‍ ത്രികാലജ്ഞാനിയില്‍ നിന്നുള്ള ത്രികാലജ്ഞാന ഗ്രന്ഥമായ, 41: 41-43 ല്‍ പറഞ്ഞ അദ്ദിക്റിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്ന സ്വര്‍ഗ്ഗത്തിലേ ക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ 102: 8 ല്‍ പറഞ്ഞ പ്രകാരം എല്ലാ അനുഗ്ര ഹങ്ങളെക്കുറിച്ചും വിധിദിവസം ചോദ്യം ചെയ്യപ്പെടുമെന്ന ബോധമുള്ളവരായതിനാല്‍ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ മാത്രം സമ്പാദിക്കുന്നതും എല്ലാ അനുഗ്രഹങ്ങളും അദ്ദിക്റി ന്‍റെ വെളിച്ചത്തില്‍ മാത്രം ഉപയോഗപ്പെടുത്തുന്നതുമാണ്. വിശ്വാസികളുടെ സംഘമില്ലാ ത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസിയോട് 7: 205-206 ല്‍ വിവരിച്ച പ്രകാരം പ്രഭാത പ്രദോഷങ്ങളില്‍ അദ്ദിക്ര്‍ ആത്മാവ് പങ്കെടുത്ത് വായിച്ച് മനസ്സിലാക്കാനും നാഥനെ വാഴ്ത്തിക്കൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ വന്നിട്ടുള്ള തിലാ വത്തിന്‍റെ സാഷ്ടാംഗപ്രണാമം ചെയ്യാനും കല്‍പിച്ചിട്ടുണ്ട്. കൂടാതെ ത്രികാലജ്ഞാനി യായ നാഥന്‍റെ ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുന്ന തിന് തടസ്സം സൃഷ്ടിക്കുകയും അതിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന, നാഥന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73; 25: 52; 66: 9 സൂക്തങ്ങളുടെ കല്‍പന അനുസരിച്ച് അദ്ദിക്ര്‍ കൊണ്ട് അ ധികരിച്ച ജിഹാദ് നടത്തുകയും വേണം. 9: 55, 85; 63: 9-11; 89: 19-20 വിശദീകരണം നോ ക്കുക.