( അത്തകാസുര് ) 102 : 2
حَتَّىٰ زُرْتُمُ الْمَقَابِرَ
നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതുവരെ.
16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റില്‍ നിന്ന് ജീവിതലക്ഷ്യം മനസ്സിലാക്കാത്ത ഫുജ്ജാറുകളായ കുഫ്ഫാറുകള് സ്വാര്‍ത്ഥ താത്പര്യങ്ങള്‍ വെടിയാതെ മരണം വരെ പെരുമ നടിച്ചും പൊങ്ങച്ചം കാണിച്ചും കാലം കഴിച്ചുകൂട്ടുമെന്നാണ് സൂക്തം പറയുന്നത്. അത്തരക്കാരുടെ മുമ്പില്‍ 6: 42-43; 19: 83 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പിശാച് അതിനുള്ള അവസരങ്ങള്‍ അനന്തമായി തുറന്നുവെക്കുകയാണ് ചെയ്യുക. 39: 55-59; 60: 13; 63: 10-11 വിശദീകരണം നോക്കുക.