( അല്‍ ഹദീദ് ) 57 : 20

اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ ۖ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا ۖ وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِنَ اللَّهِ وَرِضْوَانٌ ۚ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ

നിങ്ങള്‍ അറിയുക, നിശ്ചയം ഐഹിക ജീവിതമാകുന്നത് കളിയും തമാശയും അലങ്കാരവും നിങ്ങള്‍ക്കിടയിലെ പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്തതിക ളിലും പരസ്പരം മികച്ചുനില്‍ക്കാനുള്ള ത്വരയുമാണ്, ഒരു മഴപോലെയാണ് അതിന്‍റെ ഉപമ, അതുമൂലമുണ്ടായ സസ്യലതാദികള്‍ കര്‍ഷകരെ അത്ഭുത പ്പെടുത്തി, പിന്നീട് അതിന് ഉണക്കം ബാധിക്കുന്നു, അപ്പോള്‍ അത് മഞ്ഞളി ച്ചതായി നിനക്കുകാണാം, പിന്നീട് അത് വൈക്കോലായിത്തീരുന്നു, പരലോ കത്ത് കഠിനമായ ശിക്ഷയും അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും അവ ന്‍റെ തൃപ്തിയുമുണ്ട്, ഐഹിക ജീവിതമാകട്ടെ വഞ്ചനാപരമായ ഒരു സദ്യയ ല്ലാതെ അല്ല.

ഫുജ്ജാറുകള്‍ക്ക് ഐഹികജീവിതം കളിയും തമാശയും നേരം പോക്കും പരസ് പരം സമ്പത്തിലും സന്താനങ്ങളിലും അലങ്കാരങ്ങളിലും ആര്‍ഭാടങ്ങളിലുമെല്ലാം പൊ ങ്ങച്ചം നടിക്കലും ഊറ്റം നടിക്കലുമാണ് എന്നാണ് പറയുന്നത്. അത് മഴ വര്‍ഷിച്ച് കൃഷി കള്‍ മുളച്ചുവരികയും പിന്നെ അത് വിളയുകയും മഞ്ഞളിക്കുകയും ശേഷം അത് വൈ ക്കോലായിത്തീരുകയും ചെയ്യുന്നതുപോലെയാണെന്ന് ഉപമിച്ചിരിക്കുന്നു. എന്നാല്‍ മ നുഷ്യന്‍റെ നാലാം ഘട്ടത്തിലുള്ള ഇഹലോക ജീവിതം പരലോകത്തേക്കുള്ള കൃഷിയിട മാണ് എന്ന ബോധമുള്ളവര്‍ അദ്ദിക്റിനെ ത്രാസ്സും അമാനത്തുമായി ഉപയോഗപ്പെടു ത്തുകയും മനുഷ്യരുടെ ഐക്യവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി അതിനെ ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ്. അവര്‍ക്ക് പരലോകത്ത് ഇ വിടെ പണിത സ്വര്‍ഗം അനന്തരാവകാശമായി ലഭിക്കുന്നതാണ്. സ്വര്‍ഗത്തിലേക്കുള്ള ടി ക്കറ്റെടുത്ത ആയിരത്തില്‍ ഒന്നായ അവര്‍ മാത്രമാണ് ജീവിതലക്ഷ്യം പൂവണിയിക്കുന്നവര്‍. 3: 91, 185; 7: 205-206; 42: 20; 43: 33-35 വിശദീകരണം നോക്കുക.