( മാഊന് ) 107 : 3
وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ
-അഗതികള്ക്ക് ഭക്ഷണം കൊടുക്കാന് പ്രേരിപ്പിക്കാത്തവനും.
അഗതികള്ക്ക് ഭക്ഷണം നല്കിയതുകൊണ്ട് മാത്രം കടമ തീരുന്നില്ല, മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും വേണം. അല്ലാത്തപക്ഷം അവന് ദീനിനെ കളവാക്കുന്നവരില് പെടുന്നതാണ്. 69: 33-34; 76: 8-10; 89: 18 വിശദീകരണം നോക്കുക.