( അല് ഹാഖഃ ) 69 : 33
إِنَّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ
നിശ്ചയം, അവന് മഹാനായ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നവനാ യിരുന്നില്ല.
'അവന് മഹാനായ അല്ലാഹുവില് വിശ്വസിക്കുന്നവനായിരുന്നില്ല' എന്ന് പറയാതെ 'അവന് മഹാനായ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നവനായിരുന്നില്ല' എന്ന് പറ ഞ്ഞതില് നിന്ന് മഹാനായ നാഥന്റെ മഹത്തായ ഗ്രന്ഥത്തിലെ 6236 സൂക്തങ്ങള് സ മര്പ്പിക്കുന്ന അല്ലാഹുവിനെക്കൊണ്ട് അവന് വിശ്വസിച്ചിരുന്നില്ല എന്നാണ് വിവക്ഷ. അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവന് ആരോ, അവന് നാഥനെ മുറുകെപ്പിടിച്ച് നേരെ ച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 174-175; 5: 48 തുടങ്ങിയ സൂ ക്തങ്ങളില് ഫുജ്ജാറുകള് വായിച്ചിട്ടുള്ളതാണ്. 37: 35; 68: 4 വിശദീകരണം നോക്കുക.