( മാഊന്‍ ) 107 : 4

فَوَيْلٌ لِلْمُصَلِّينَ

അപ്പോള്‍ നമസ്കരിക്കുന്നവര്‍ക്കാകുന്നു നരകക്കുണ്ഠത്തിലെ 'വൈല്‍' എന്ന ചെരുവ്.

അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ അനാഥസംരക്ഷണം നിര്‍വ്വഹിക്കാതെയും അഗതികള്‍ക്ക് ഭക്ഷണം നല്‍കാതെയും അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കാതെയും കപടഭക്തി നടിച്ച് ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ടുമാത്രം നമസ്കരിച്ചതുകൊണ്ട് കാര്യമില്ല, അത്തരകാര്‍ക്ക് നരകത്തില്‍ ഏറ്റവും കഠോരമായ ശിക്ഷ ലഭിക്കുന്ന 'വൈല്‍' എന്ന ചെരുവാണ് ലഭിക്കുക. നമസ്ക്കാരത്തില്‍ ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് സാഷ്ടാംഗപ്രണാമം ചെയ്യുകവഴി ഫുജ്ജാറുകള്‍ 22: 18 ല്‍ വിവരിച്ച പ്രകാരം ശിക്ഷ ബാധകമായവരാണ്. നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയായവരോട് മാത്രമേ നമസ്കാരം കല്‍പിച്ചിട്ടുള്ളൂ. അപ്പോള്‍ അദ്ദിക്റിനെ സത്യപ്പെടുത്താത്തവര്‍ നമസ്കരിച്ചിട്ടുമില്ല എന്ന് 75: 31 ല്‍ പറഞ്ഞത് ഇത്തരം നമസ്കാരക്കാരെക്കുറിച്ചാണ്. 2: 186; 29: 45; 74: 38-47 വിശദീകരണം നോക്കുക.