( ഇന്‍സാന്‍ ) 76 : 8
وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا
അവര്‍ക്ക് ഭക്ഷണത്തിന് ആഗ്രഹമുണ്ടായിരിക്കെത്തന്നെ അത് അഗതിയെയും അനാഥനെയും ബന്ദിയെയും ഭക്ഷിപ്പിക്കുന്നവരുമാണ് അവര്‍.
ഭക്ഷണത്തിന് സ്വയം ആവശ്യമുണ്ടായിരിക്കെത്തന്നെ അല്ലാഹുവിന്‍റെ തൃപ്തി മാ ത്രം മോഹിച്ചുകൊണ്ട് ജാതിമത ഭേദമൊന്നും പരിഗണിക്കാതെ അഗതികളെയും അനാ ഥകളെയും ബന്ദികളെയും ഭക്ഷിപ്പിക്കുന്നവരാണ് പുണ്യാത്മാക്കള്‍. കൊലപാതകം ചെ യ്തതിന്‍റെ പേരില്‍ ബന്ദികളായവരാണെങ്കിലും ശരി, ആ അവസ്ഥയില്‍ നിസ്സഹായരാ യ അവരെ അല്ലാഹുവിന്‍റെ പ്രതിനിധികളായി പരിഗണിച്ചുകൊണ്ട് ഊട്ടുന്നവരാണ് അവര്‍. 3: 92; 70: 22-28 വിശദീകരണം നോക്കുക.