( മാഊന് ) 107 : 6
الَّذِينَ هُمْ يُرَاءُونَ
-അവര് മറ്റുള്ളവരെ കാണിക്കുന്നവര് തന്നെയാകുന്നു.
അദ്ദിക്ര് ഇല്ലാത്തതുകാരണം ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് നമസ്കരിക്കുന്നവരുടെ നമസ്കാരങ്ങളും മറ്റ് പ്രവര്ത്തനങ്ങളും ത്രികാലജ്ഞാനിയായ അല്ലാഹുവിനെ ബോധിപ്പിക്കുന്നതിന് വേണ്ടിയോ അവന്റെ മാത്രം പ്രതിഫലം കാംക്ഷിച്ചു കൊണ്ടോ അല്ലാത്തതിനാല് അതിന് യാതൊരു പ്രതിഫലവും ലഭിക്കുകയില്ല. എല്ലാ രഹസ്യങ്ങളും പുറത്ത് കൊണ്ടുവരപ്പെടുന്ന വിധിദിവസം ആരെ ബോധിപ്പിക്കാന് വേണ്ടിയാണോ അവര് നമസ്കരിച്ചിരുന്നതും പ്രവര്ത്തിച്ചിരുന്നതും, അവരില് നിന്ന് പ്രതിഫലം വാങ്ങിക്കൊള്ളാന് പറയുമെന്ന് നാഥന് പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 4: 37-38; 18: 103-105 വിശദീകരണം നോക്കുക.