( അൽ കഹ്ഫ് ) 18 : 103
قُلْ هَلْ نُنَبِّئُكُمْ بِالْأَخْسَرِينَ أَعْمَالًا
നീ ചോദിക്കുക: പ്രവൃത്തികള് നഷ്ടപ്പെടുന്നവര് ആരാണെന്ന് നാം നിങ്ങള്ക്ക് വിവരം പറഞ്ഞ് തരട്ടെയോ?
ഇവിടെ പ്രവാചകനോടാണ് ചോദിക്കാന് പറഞ്ഞതെങ്കിലും അല്ലാഹുവിന് വേണ്ടി യാണ് പ്രവാചകന് ചോദിക്കുന്നത് എന്നതുകൊണ്ടാണ് 'നാം' എന്ന് പറഞ്ഞത്. 27: 82 ല്, അന്ത്യനാളിന്റെ പ്രധാനപ്പെട്ട അടയാളങ്ങളില് ഒന്നായ ഭൂമിയില് നിന്നുള്ള മൃഗം വ ന്ന് സംസാരിക്കുന്നത് 'മനുഷ്യര് നമ്മുടെ സൂക്തങ്ങള് കൊണ്ട് ദൃഢബോധ്യം ഉള്ളവരാ യിരുന്നില്ല' എന്നാണ്. എന്നല്ലാതെ അല്ലാഹുവിന്റെ സൂക്തങ്ങള് കൊണ്ട് എന്നല്ല. അഥവാ മൃഗം സംസാരിക്കുന്നത് അല്ലാഹുവിന് വേണ്ടിയാണ്. 6: 158; 18: 80 വിശദീകരണം നോ ക്കുക.