( മാഊന്‍ ) 107 : 5

الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ

-അവര്‍ അവരുടെ നമസ്കാരങ്ങളില്‍ അശ്രദ്ധരാകുന്നു.

ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കിയാല്‍ മാത്രമേ ദൈവസ്മരണയില്‍ നിലകൊള്ളാന്‍ സാധിക്കുകയുള്ളൂ എന്ന് 3: 101-102 ല്‍ വിവരിച്ചിട്ടുണ്ട്. ദൈവസ്മരണയില്ലാതെ നമസ്കാരത്തിന് നിന്നാല്‍ 38: 24 ല്‍ വിവരിച്ച പ്രകാരം ജിന്നുകൂട്ടുകാരന്‍ പരസ്ത്രീ-പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് അവന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ കൊത്തിവെപ്പിക്കുക. ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കുള്ളവരുമാണെന്ന് 6: 55; 7: 40 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 4: 43, 142, 144; 9: 31, 53-55 വിശദീകരണം നോക്കുക.