( ഹൂദ് ) 11 : 60
وَأُتْبِعُوا فِي هَٰذِهِ الدُّنْيَا لَعْنَةً وَيَوْمَ الْقِيَامَةِ ۗ أَلَا إِنَّ عَادًا كَفَرُوا رَبَّهُمْ ۗ أَلَا بُعْدًا لِعَادٍ قَوْمِ هُودٍ
ഇഹലോകത്തുവെച്ചുതന്നെ അവര്‍ ശാപം പിന്തുടരപ്പെട്ടവരായി, വിധിദിവസവും അറിഞ്ഞിരിക്കുക, നിശ്ചയം ആദ് ജനത തങ്ങളുടെ നാഥനെ നി ഷേധിച്ചു, അറിഞ്ഞിരിക്കുക, ഹൂദിന്‍റെ ജനമായിരുന്ന ആദ് അതിവിദൂരം തൂത്തെറിയപ്പെട്ടു.
പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളുടെ മേലാണ് അല്ലാഹുവിന്‍റെയും മലക്കുകളു ടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുള്ളത് എന്ന് 2: 159-162; 3: 86-88 എന്നീ സൂ ക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 33: 60-61; 48: 6 വിശദീകരണം നോക്കുക.