وَتِلْكَ عَادٌ ۖ جَحَدُوا بِآيَاتِ رَبِّهِمْ وَعَصَوْا رُسُلَهُ وَاتَّبَعُوا أَمْرَ كُلِّ جَبَّارٍ عَنِيدٍ
അതത്രെ ആദ്! അവര്‍ തങ്ങളുടെ നാഥന്റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുകയും അവന്റെ പ്രവാചകന്മാരെ അവര്‍ ധിക്കരിക്കുകയും ധി ക്കാര മൂര്‍ത്തികളും സ്വേച്ഛാധിപതികളുമായ എല്ലാ ഓരോരുത്തരുടെയും കല്പന അവര്‍ പിന്‍പറ്റുകയും ചെയ്തു.
'ഹൂദിനെയും വിശ്വാസികളെയും രക്ഷപ്പെടുത്തിയത് നമ്മില്‍ നിന്നുള്ള കാരു ണ്യം കൊണ്ടാണ്' എന്ന് സൂക്തത്തില്‍ പറഞ്ഞതിന്റെ വിവക്ഷ അവര്‍ കാരുണ്യമാ യ അദ്ദിക്ര്‍ പിന്പറ്റിയതിനാലാണ് എന്നാണ്. ആദ് ജനത നശിപ്പിക്കപ്പെടാന്‍ കാരണം അവര്‍ അദ്ദിക്റിനോട് വിരോധം വെച്ച് തര്‍ക്കിക്കുകയും അദ്ദിക്റിന് വിരുദ്ധമായ ജീവി തരീതി കെട്ടിച്ചമച്ചുണ്ടാക്കിയ കപടവിശ്വാസികളായ മനുഷ്യപ്പിശാചുക്കളെ പിന്പറ്റിയതുമാണ്. കപടവിശ്വാസികളുടെ സ്വഭാവം 9: 67-68 ല്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുന്നവര്‍ അക്രമികളാണെന്ന് 6: 33 ലും 29: 49 ലും; അത്തരം കാഫിറുകള്‍ നരകത്തില്‍ വെച്ച് ഒരു തുള്ളിവെള്ളം ചോദിക്കുമ്പോള്‍ അതുപോലും അവര്‍ക്ക് ലഭിക്കുകയില്ല എന്ന് 7: 51 ലും പറഞ്ഞിട്ടുണ്ട്.
ആ ജനതയിലേക്ക് ചെന്നത് ഒരു പ്രവാചകനായിരുന്നുവെങ്കിലും സൂക്തത്തില്‍ 'അവന്റെ പ്രവാചകനെ ധിക്കരിച്ചു' എന്ന് പറയാതെ 'അവന്റെ പ്രവാചകന്മാരെ ധിക്കരി ച്ചു' എന്ന് പറഞ്ഞത് കൊണ്ടുദ്ദേശിക്കുന്നത് 2: 136, 285; 16: 43 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരും നാഥനില്‍ നിന്നുള്ള ഒരേ സന്ദേശമാണ് കൊണ്ടുവന്ന തും പ്രബോധനം ചെയ്തതും എന്നും, അതിനാല്‍ ഒരു പ്രവാചകനെ ധിക്കരിച്ചാല്‍ അ ത് 313 പ്രവാചകന്മാരെയും ധിക്കരിക്കലാണ് എന്നുമാണ്. 21: 24 ല്‍ 313 പ്രവാചകന്മാരെ യും അയച്ചിട്ടുള്ളത് സത്യവും തെളിവുമായ അദ്ദിക്ര്‍ കൊണ്ടാണെന്നും; 21: 25 ല്‍, 'നി ശ്ചയം ഞാന്‍ അല്ലാതെ വേറെ ഇലാഹില്ല, അതിനാല്‍ നിങ്ങള്‍ എന്നെ മാത്രം സേവിക്കു ക' എന്ന് ദിവ്യസന്ദേശം നല്കിയിട്ടല്ലാതെ നിനക്കുമുമ്പ് ഒരു പ്രവാചകനെയും നാം അയച്ചിട്ടില്ല എന്നും; 16: 36 ല്‍, 'നിശ്ചയം, അല്ലാഹുവിനെ സേവിച്ചുകൊണ്ടിരിക്കുക, ദുശ്ശക്തികളെ വര്‍ജ്ജിക്കുക എന്ന് കല്പിച്ചുകൊണ്ട് എല്ലാ സമുദായങ്ങളിലേക്കും നാം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്' എന്നും പറഞ്ഞിട്ടുണ്ട്. എന്റെ നാഥാ! നിശ്ച യം ഇവര്‍ എന്നെ ധിക്കരിക്കുകയും തങ്ങളുടെ സമ്പത്തും സന്താനങ്ങളും കൊണ്ട് ന ഷ്ടം മാത്രം സമ്പാദിക്കുന്ന ധിക്കാരികളും കേമന്മാരുമായ നേതാക്കളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു, അവര്‍ വളരെ വലിയ ഗൂഢതന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്നു എ ന്ന് പ്രവാചകന് നൂഹ് തന്റെ ജനതക്കെതിരെ ആവലാതി ബോധിപ്പിച്ചതായി 71: 21-22 ല്‍ പറഞ്ഞിട്ടുണ്ട്. സമ്പത്തും സന്താനങ്ങളും വഴി ശിക്ഷിക്കപ്പെടുന്നത് കപടവിശ്വാസി കളാണെന്ന് 9: 55, 85 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങ ളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന 25: 18 ല്‍ കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അല്ലാഹുവിന്റെ കാരുണ്യമായ അദ്ദിക്റി നെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് കാഫിറായ മസീഹുദ്ദജ്ജാലി നെ ആനയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ആയിരത്തില്‍ ഒന്നായ വിശ്വാസി മാനുഷിക ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചുകൊണ്ടും നാഥന്റെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങള്‍ക്ക് ആത്മാവുകൊണ്ട് നാഥനെ വാഴ്ത്താനും കീര്‍ ത്തനം ചെയ്യാനും അവസരം നല്‍കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടും അതുവഴി പ്രപഞ്ചത്തിന്റെ ആയുസ് നീട്ടുന്നതിനും വേണ്ടി അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ പ്രവാചകന്റെ തന്നെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സിക്കുകാര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ എല്ലാ ജീവജാലങ്ങളുടെയും ക്ഷേമവും ഐശ്വര്യവും ലക്ഷ്യം വെച്ച് ജൈവകൃഷിചെയ്യുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതുമാണ്. അത് മാത്രമാണ് 25: 68-70 ല്‍ വിവരിച്ച പ്രകാരം ഏതൊരാളും അദ്ദിക്ര്‍ ലഭിക്കുന്നതിനുമുമ്പ് ചെയ്തുപോയിട്ടുള്ള തെറ്റുകുറ്റങ്ങള്‍ പൊ റുത്തുകിട്ടാനും അന്തിക്രിസ്തു അഥവാ അന്തിമുഹമ്മദ് ആയ മസീഹുദ്ദജ്ജാലിന്റെ കെണിയില്‍ അകപ്പെടാതിരിക്കാനുമുള്ള മാര്‍ഗ്ഗം. 2: 258; 5: 51; 6: 123; 58: 16-19 വിശദീ കരണം നോക്കുക.