( ഇഖ്ലാസ് ) 112 : 2

اللَّهُ الصَّمَدُ

അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയി ക്കപ്പെടുന്നവനുമാണ്.

ആകാശഭൂമികളേയും അവക്കിടയിലുള്ള സര്‍വ്വ വസ്തുക്കളെയും ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ച് ഇന്ന് കാണുന്ന വിധത്തില്‍ സംവിധാനിച്ച ഏകാധിപനും സ്വേഛാധിപ നും സര്‍വ്വാധിപനുമായ അവന് സൃഷ്ടികളില്‍ ആരുടെയും ആവശ്യമില്ല. എന്നാല്‍ എല്ലാ സൃഷ്ടികള്‍ക്കും അവയുടെ ഉടമയായ അവനെ ആവശ്യവുമുണ്ട്. ഏഴ് ആകാശങ്ങളി ലും ഭൂമിയിലെവിടെയുമുള്ള സര്‍വ്വചരാചരങ്ങളും ത്രികാലജ്ഞാനിയായ അവനെ വാഴ് ത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാകാര്യത്തിലും സ്വയം പര്യാപ്തനായ അല്ലാഹുവിന് മുശ്രിക്കുകളല്ലാതെ ശുപാര്‍ശക്കാരെയും ഇടയാളന്മാരെയും വെച്ചുപുലര്‍ത്തുകയില്ല.  17: 17, 56-57; 39: 36 വിശദീകരണം നോക്കുക.