തന്റെ അടിമക്ക് അല്ലാഹു പോരെയോ? അവനെക്കൂടാതെയുള്ളവരെക്കൊണ്ട് അവര്‍ നിന്നെ ഭയപ്പെടുത്തുന്നുവല്ലോ, ആരെയാണോ അല്ലാഹു വഴികേടിലാകാ ന് അനുവദിച്ചത്, അപ്പോള്‍ അവനെ സന്മാര്ഗത്തിലാക്കുന്ന ഒരാളും ഇല്ലതന്നെ.
അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന പ്രപഞ്ചനാഥനെ ലോകര്‍ക്ക് പരിചയപ്പെടുത്താന്‍ കടമപ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക് റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. പിശാചിന്റെ സംഘത്തില്‍ പെട്ട അവര്‍ തന്നെയാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷി ക്കുന്ന അദ്ദിക്റിനെ മുറുകെപ്പിടിച്ചവന്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയു ള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തി ന്റെ നാഥനില്‍ നിന്നുള്ള ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്തവര്‍ നരകക്കുണ്ഠത്തിലേക്ക് തങ്ങളുടെ മുഖങ്ങളില്‍ വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ല്‍ പറഞ്ഞിട്ടു ണ്ട്. 6: 80-81; 9: 67-68; 10: 60; 25: 17-18 വിശദീകരണം നോക്കുക.