( ഇഖ്ലാസ് ) 112 : 3

لَمْ يَلِدْ وَلَمْ يُولَدْ

അവന്‍ പ്രസവിച്ചിട്ടില്ല, അവന്‍ പ്രസവിക്കപ്പെട്ടിട്ടുമില്ല.

അതായത് അവന് ഒരു സന്താനവുമില്ല, അവന്‍ ആരുടെയും സന്താനവുമല്ല. മുമ്പ് ഗ്രന്ഥം ലഭിച്ചവരും ലഭിക്കാത്തവരുമായ ഇതര ജനവിഭാഗങ്ങളെല്ലാം തന്നെ അവന്‍റെ സൃഷ്ടികളില്‍ പെട്ട മലക്കുകളില്‍ നിന്നും ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അവന്‍ സന്താനങ്ങളെ തെരഞ്ഞെടുത്തതായി ജല്‍പ്പിക്കുന്ന വസ്തുത ഗ്രന്ഥത്തില്‍ ഉട നീളം കാണാം. അല്ലാഹുവിനെക്കുറിച്ചുള്ള ധാരണ ശരിപ്പെടുത്തുന്നതിന് കൂടിയാണ് അദ്ദിക്ര്‍ പ്രത്യേകിച്ച് ഈ സൂറത്ത് അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ പൂര്‍ണ്ണനായ അല്ലാഹു വിനെക്കുറിച്ച് ഇതര ജനവിഭാഗങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വികലമായ ധാരണ പ്രകാശ ഗ്രന്ഥമായ അദ്ദിക്ര്‍ അവര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് തിരുത്താന്‍ കല്‍പ്പിക്കപ്പെട്ട, 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയില്‍ പെട്ട ഫു ജ്ജാറുകള്‍ ഇന്ന് അതിന് തയ്യാറാകുന്നില്ല എന്ന് മാത്രമല്ല, സ്രഷ്ടാവിനെക്കുറിച്ച് ഇതര ജനവിഭാഗങ്ങള്‍ക്ക് ഉള്ളതിനെക്കാള്‍ വികലമായ ധാരണയാണ് അവര്‍ വെച്ചുപുലര്‍ത്തി ക്കൊണ്ടിരിക്കുന്നത്. അവര്‍ അല്ലാഹുവിന് സന്താനങ്ങളെ ജല്‍പ്പിക്കുന്നില്ല, പകരം ഇടയാ ളന്മാരെയും ശുപാര്‍ശക്കാരെയും ജല്‍പ്പിച്ച് അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരായിരിക്കുക യാണ്. മനുഷ്യപ്പിശാചുക്കളും നേതാക്കളുമായ അവരിലെ കപടവിശ്വാസികള്‍ വിചാര ണയില്ലാതെ നരകക്കുണ്ഠത്തില്‍ പോകുന്നവരാണെങ്കില്‍ അവരെ അന്ധമായി പിന്‍പറ്റു ന്ന ചിന്താശേഷി ഉപയോഗപ്പെടുത്താത്ത അനുയായികള്‍ വിചാരണക്കുശേഷം നരക ത്തിലേക്ക് തെളിക്കപ്പെടുന്നവരാണ്. 1: 7; 2: 254; 9: 30-31; 39: 71-72 വിശദീകരണം നോക്കുക.

പ്രസവിക്കപ്പെട്ടതല്ലാത്ത ചില ജീവികളെക്കുറിച്ച് ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.  സമൂദ് ജനതക്ക് നല്‍കിയ ഒട്ടകം, ഗുഹാവാസികളുടെ നായ, മൂസായുടെ സര്‍പ്പമായി മാ റുന്ന വടി, 27: 82 ല്‍ പറഞ്ഞ ഭൂമിയില്‍ നിന്ന് പ്രത്യക്ഷപ്പെടാനുള്ള ഒരു മൃഗം (ദാബ്ബതുല്‍ അര്‍ള്) തുടങ്ങിയവയെല്ലാം അക്കൂട്ടത്തില്‍ പെടുന്നു. ഇനി മനുഷ്യക്ലോണിങ്ങ് മുഖേനയോ മറ്റു വിധേനയോ പ്രസവിക്കപ്പെടാതെ പുറപ്പെടുന്ന മസീഹുദ്ദജ്ജാല്‍ വന്നശേഷം ഈസാ രണ്ടാമത് വരുന്നതും ലോകര്‍ക്ക് അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെ പരിചയപ്പെടു ത്തുന്നതുമാണ്. 16: 89 ല്‍, എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ സര്‍വ്വവും നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താ ദായകവുമാണ് എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും അദ്ദിക്റിനെ മാലിന്യമായി പരിഗണിക്കു ന്ന കപടവിശ്വാസികളും അനുയായികളും അര്‍ഹതയില്ലാതെ മുസ്ലിംകളാണെന്ന് വാ ദിക്കുന്നവരാണ്. പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. ഈസാ വന്ന് മസീഹുദ്ദാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ അവര്‍ വധിക്കപ്പെട്ടുകൊ ണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കപ്പെടുന്നതാണ്.