ഓ, ജയിലില്‍ എന്‍റെ കൂട്ടുകാരായിട്ടുള്ളവരേ, അപ്പോള്‍ നിങ്ങളില്‍ ഒരാള്‍ തന്‍റെ യജമാനന് മദ്യം കുടിപ്പിക്കുന്നതാണ്; എന്നാല്‍ മറ്റവനോ, അവന്‍ ക്രൂശിക്കപ്പെടുന്നതും അവന്‍റെ തലയില്‍ നിന്ന് പക്ഷികള്‍ കൊത്തിത്തിന്നുന്നതുമാകുന്നു, നിങ്ങള്‍ രണ്ടുപേരും വിശദീകരണം തേടിയകാര്യം വിധിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
യൂസുഫ് നബിയുടെ 'ജയിലില്‍ എന്‍റെ കൂട്ടുകാരായിട്ടുള്ളവരേ' എന്ന അഭിസംബോധനം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അഥവാ നിര്‍ബന്ധിതാവസ്ഥയി ല്‍ ജയിലില്‍ മാത്രമാണ് നാം കൂട്ടുകാരായിട്ടുള്ളത് എന്ന് വിവക്ഷ. വിശ്വാസികള്‍ക്ക് ഇഹലോകത്ത് നിര്‍ബന്ധിതാവസ്ഥയിലല്ലാതെ വിശ്വാസികളല്ലാ ത്തവരുമായി ആത്മാര്‍ത്ഥമായ സഹവാസം ഉണ്ടായിരിക്കുന്നതല്ല. അവരുടെ റബ്ബ് -യജമാനന്‍- ഈജിപ്തിലെ രാജാവും യൂസുഫ് നബിയുടെയും പ്രവാചക ന്മാരുടെയും വിശ്വാസികളുടെയും നാഥന്‍ മനുഷ്യരുടെ ഉടമയും ഇലാഹും രാജാവുമായ അല്ലാഹുവുമാണ്. 4: 144; 7: 54-55, 180; 9: 51 വിശദീകരണം നോ ക്കുക.