( യൂസുഫ് ) 12 : 40

مَا تَعْبُدُونَ مِنْ دُونِهِ إِلَّا أَسْمَاءً سَمَّيْتُمُوهَا أَنْتُمْ وَآبَاؤُكُمْ مَا أَنْزَلَ اللَّهُ بِهَا مِنْ سُلْطَانٍ ۚ إِنِ الْحُكْمُ إِلَّا لِلَّهِ ۚ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

അവനെക്കൂടാതെ നിങ്ങള്‍ സേവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തന്നെ നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കന്‍മാരും വിളിച്ച ചില പേരുകളല്ലാതെ മറ്റൊന്നുമല്ല, അല്ലാഹു അതിന് യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല, നിശ്ചയം, വിധി കല്‍പിക്കാനുള്ള അധികാരം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല, അവനെ ഒ ഴികെ മറ്റാരെയും സേവിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു, അതാണ് ഏ റ്റവും ചൊവ്വായ ജീവിതരീതി, എന്നാല്‍ ജനങ്ങളില്‍ അധികപേരും അറിവില്ലാത്തവരാകുന്നു.

2: 32; 3: 7, 9; 11: 14 തുടങ്ങി 62 സൂക്തങ്ങളില്‍ അദ്ദിക്റിന് ജ്ഞാനം എന്ന പേര് പ റഞ്ഞിട്ടുണ്ട്. അതില്ലാതെ മറ്റെന്ത് ജ്ഞാനമുണ്ടായാലും അവര്‍ പ്രപഞ്ചനാഥനെക്കുറി ച്ചോ ജീവിതലക്ഷ്യത്തെക്കുറിച്ചോ ഉള്ള യഥാര്‍ത്ഥ ജ്ഞാനമില്ലാത്തവര്‍ തന്നെയാണ്. എന്നാല്‍ ഇന്ന് മനുഷ്യരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് കപടവിശ്വാസിക ളും അവരുടെ അനുയായികളും മാത്രമാണ്. അവര്‍ മാത്രമാണ് 22: 8; 31: 20 എന്നീ സൂക്ത ങ്ങളില്‍ പറഞ്ഞതുപോലെ അറിവും സന്മാര്‍ഗവും പ്രകാശവുമായ അദ്ദിക്ര്‍ അറിയാതെ അല്ലാഹുവിനെക്കുറിച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നവര്‍. ചിന്താശക്തി ഉപയോഗപ്പെടുത്താ ത്ത ഭ്രാന്തന്മാരായ അവര്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത് എന്ന് 36: 59-62 ല്‍ അവര്‍ വായിച്ചിട്ടുള്ളതാണ്. 1: 4; 10: 17-18; 11: 109; 28: 57 വിശദീകരണം നോക്കുക.