( അല്‍ ഹിജ്ര്‍ ) 15 : 38

إِلَىٰ يَوْمِ الْوَقْتِ الْمَعْلُومِ

-സമയം നിര്‍ണ്ണയിക്കപ്പെട്ട ഒരു നാള്‍വരെ. 

മനുഷ്യരുടെ പുനര്‍ജന്മനാള്‍ വരെയാണ് ഇബ്ലീസ് സമയം ചോദിച്ചതെങ്കിലും സമയം നിര്‍ണ്ണയിക്കപ്പെട്ട ഒരു നാള്‍ വരെയാണ് അല്ലാഹു അവന് അവസരം നല്‍കിയ ത്. അഥവാ പിശാച് മനുഷ്യരൂപം പൂണ്ട് മസീഹുദ്ദജ്ജാലായി വരികയും അങ്ങനെ ഈസാ രണ്ടാമത് വന്ന് അവനെ വധിക്കുകയും ചെയ്യുന്നത് വരെയാണ് സമയം നിര്‍ണ്ണ യിക്കപ്പെട്ട നാള്‍. അതിന് ശേഷം പിശാചിന് അവസരമില്ല, അതുകൊണ്ടുതന്നെ പ രീക്ഷണങ്ങളോ വഴികേടോ ലൈംഗികബന്ധങ്ങളോ കുറ്റകൃത്യങ്ങളോ ഒന്നും തന്നെ ഉണ്ടാവുകയില്ല. അന്ന് ഭൂമുഖത്തുള്ളവര്‍ എല്ലാവരും 43: 60-61 ല്‍ പറഞ്ഞ പ്രകാരം മല ക്കുകളുടെ സ്വഭാവമുള്ളവരായി മാറുന്നതാണ്. 7: 15; 38: 78-81 വിശദീകരണം നോക്കുക.