( അല്‍ ഹിജ്ര് ) 15 : 96
الَّذِينَ يَجْعَلُونَ مَعَ اللَّهِ إِلَٰهًا آخَرَ ۚ فَسَوْفَ يَعْلَمُونَ
അവര്‍ അല്ലാഹുവിനോടൊപ്പം മറ്റു ചിലരെക്കൂടി ഇലാഹായി വെച്ചവരാകു ന്നു, അപ്പോള്‍ അടുത്തുതന്നെ അവര്‍ അറിയുന്നവരാകുന്നതാണ്.
അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുന്ന പ്രവാചകനെയും വിശ്വാസികളെയും പരിഹസിക്കുന്ന വര് അല്ലാഹുവിനെ മറന്ന കപടവിശ്വാസികളും അല്ലാഹുവിനോടൊപ്പം വേറെ ഇലാഹുകളെ സ്ഥാപിച്ച് അവന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളു മാണ്. കാഫിറുകളായ ഇവര്‍ ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരി ക്കുന്ന പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പടുന്നതും 33: 60-61 ന്റെ കല്‍പ്പന നടപ്പില്‍ വരുന്നതുമാണ്. 9: 67-68; 10: 20 വിശദീകരണം നോക്കുക.