( യൂനുസ് ) 10 : 20

وَيَقُولُونَ لَوْلَا أُنْزِلَ عَلَيْهِ آيَةٌ مِنْ رَبِّهِ ۖ فَقُلْ إِنَّمَا الْغَيْبُ لِلَّهِ فَانْتَظِرُوا إِنِّي مَعَكُمْ مِنَ الْمُنْتَظِرِينَ

അവര്‍ ചോദിക്കുകയും ചെയ്യുന്നു: എന്താണ് അവന്‍റെ മേല്‍ തന്‍റെ നാഥനില്‍ നിന്നുള്ള ഒരു ദിവ്യാത്ഭുതം അവതരിപ്പിക്കപ്പെടാത്തത്,അപ്പോള്‍ നീ പറയുക: നിശ്ചയം, മറഞ്ഞ കാര്യങ്ങളെല്ലാം അല്ലാഹുവിനുള്ളതാണ്, അതുകൊണ്ട് നി ങ്ങള്‍ കാത്തിരിക്കുവിന്‍, നിശ്ചയം ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവനാണ്.

 7: 203 ല്‍, നീ അവര്‍ക്കൊരു സൂക്തം കൊണ്ടുവന്നിട്ടില്ലെങ്കില്‍ അവര്‍ ചോദിക്കും:എന്തുകൊണ്ട് നീ അത് ഒരുമിച്ചുകൂട്ടി കൊണ്ടുവരുന്നില്ല; നീ പറയുക: നിശ്ചയം ഞാന്‍ എന്‍റെ നാഥനില്‍ നിന്ന് എനിക്ക് ദിവ്യസന്ദേശമായി നല്‍കപ്പെടുന്നത് പിന്‍പറ്റുന്നവന്‍ മാത്രമാണ്, ഇത് നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉള്‍ക്കാഴ്ചദായകവും വിശ്വാസികളാ യ ഒരു ജനതക്ക് സന്‍മാര്‍ഗവും കാരുണ്യവുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയായ നാഥന്‍ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ആദ്യമേ സ്വര്‍ഗത്തില്‍ അവന്‍റെ പക്കലുള്ള സുരക്ഷിതമായ ഫലകത്തില്‍ രേഖപ്പെടുത്തുകയാണ് ചെയ്തതെന്ന് 13: 39; 43: 2; 44: 2; 85: 21-22 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പിന്നെ അവന്‍ അവന്‍റെ ഗ്രന്ഥം കാലാകാലങ്ങളില്‍ 313 പ്രവാചകന്മാരിലൂടെ അവതരിപ്പിക്കുകയുണ്ടായി. അന്ത്യപ്രവാചകനാ യ മുഹമ്മദിന്‍റെ മേല്‍ അവതരിപ്പിച്ചിട്ടുള്ള വ്യക്തമായ വായനയായ അദ്ദിക്ര്‍ ജനങ്ങളു ടെ മേല്‍ നിര്‍ത്തി നിര്‍ത്തി വായിച്ച് കേള്‍പ്പിക്കുന്നതിനുവേണ്ടി 23 വര്‍ഷങ്ങള്‍ കൊണ്ടാ ണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് 17: 105-106 ല്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ കാലത്ത് ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടിട്ടില്ല. 16: 89; 25: 33 സൂക്തങ്ങളില്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ച, നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദി ക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അറബി ഖുര്‍ആന്‍ വായിക്കുന്ന നരകക്കുണ് ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ അതിനെ തള്ളിപ്പറയുക എന്ന ത് ഭക്ഷണമാക്കിയിരിക്കുന്നതിനാല്‍ 38: 8 ല്‍ പറഞ്ഞ പ്രകാരം ശിക്ഷ രുചിക്കുന്നതുവ രെ അദ്ദിക്റിനെ അവര്‍ നാഥന്‍റെ ഗ്രന്ഥമായി അംഗീകരിക്കുകയില്ല.

 32: 28 ല്‍ പറഞ്ഞ പ്രകാരം വിശ്വാസികള്‍ക്കുള്ള വിജയദിനം എപ്പോഴാണ് പുലരു ക എന്ന് ചോദിക്കുന്ന കാഫിറുകളോട,് 'വിശ്വാസികള്‍ക്ക് ലഭിക്കാന്‍ പോകുന്ന വിജയദി നത്തില്‍ കാഫിറുകള്‍ക്ക് അവരുടെ വിശ്വാസം സ്വീകരിക്കല്‍ കൊണ്ട് യാതൊരു ഉപകാരവും ഉണ്ടാവുകയില്ല, അവര്‍ സാവകാശം നല്‍കപ്പെടുകയുമില്ല' എന്ന് മറുപടി പറയാന്‍ 32: 29 ലൂടെ പ്രവാചകനോട് കല്‍പിക്കുന്നു. 32: 30 ല്‍, പ്രവാചകനോട്: അപ്പോള്‍ നീ അ വരെ അവഗണിക്കുകയും നീ കാത്തിരിക്കുകയും ചെയ്യുക, നിശ്ചയം അവരും കാത്തിരിക്കുന്നവരാണ് എന്നും പറഞ്ഞിട്ടുണ്ട്. 70: 6-7 ല്‍, കാഫിറുകള്‍ അന്ത്യദിനത്തെ വിദൂരമായി കാണുന്നവരാണ്, എന്നാല്‍ വിജയം വരിക്കുന്ന അല്ലാഹുവിന്‍റെ സംഘത്തില്‍ പെട്ട വിശ്വാസികള്‍ അതിനെ അടുത്തായിട്ടാണ് കാണുക എന്ന് പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളെയും കുഫ്ഫാറുകളെയും വധിച്ചുകളയണമെന്ന 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന ഈസാ രണ്ടാമത് വന്നതിനുശേഷമാണ് നടപ്പിലാവുക. 2: 255; 6: 111, 124; 9: 51, 59 വിശദീകരണം നോക്കുക.