( അല്‍ ഹിജ്ര്‍ ) 15 : 97

وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ

നിശ്ചയം അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ നിന്‍റെ നെഞ്ച് ഇടുങ്ങുന്നു ണ്ടെന്ന് നിശ്ചയം നാം തന്നെ അറിയുന്നുമുണ്ട്. 

അദ്ദിക്റിനെ സത്യപ്പെടുത്തിക്കൊണ്ട് ആത്മാവിനും പരലോകത്തിനും പ്രാധാ ന്യം കൊടുത്ത് ജീവിക്കുന്ന വിശ്വാസി ദേഹേച്ഛക്കും ഭൗതികജീവിതത്തിനും പ്രാധാ ന്യം കൊടുക്കാത്തവരാണ്. നാഥനെ നിഷ്പക്ഷവാനായി പരിഗണിക്കുന്ന അവന്‍, ജൈ വകൃഷി നടത്തിയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചും 1000 സമുദായങ്ങളില്‍ പെട്ട ജീ വികളുടെ ക്ഷേമം മുന്‍നിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുകവഴി സ്വര്‍ഗം ഇവിടെ പണിയുന്ന താണ്. 14: 2-3 ല്‍ വിവരിച്ച പ്രകാരം ആത്മാവിനെ പരിഗണിക്കാത്ത, അദ്ദിക്റിനെ വിസ് മരിച്ച് കെട്ടജനതയായ ഫുജ്ജാറുകള്‍ ലക്ഷ്യബോധമില്ലാതെ 4-ാം ഘട്ടത്തില്‍ നരകം പ ണിയുന്നതും 7-ാം ഘട്ടത്തില്‍ അത് അനന്തരമെടുക്കുന്നതുമാണ്. ആയിരത്തില്‍ ഒന്നാ യ വിശ്വാസി സൂക്തം 14: 30 ലൂടെ ഫുജ്ജാറുകളോട്, നിങ്ങള്‍ ഇവിടെ കുറച്ചുകാലം സു ഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്കാകുന്നു എന്ന് പറയാനാണ് കല്‍പി ക്കപ്പെട്ടിട്ടുള്ളത്. 7: 2; 10: 65-66; 11: 12 വിശദീകരണം നോക്കുക.