(ഇസ്റാഅ്) 17 : 108
وَيَقُولُونَ سُبْحَانَ رَبِّنَا إِنْ كَانَ وَعْدُ رَبِّنَا لَمَفْعُولًا
അവര്‍ പറയുന്നവരുമാകുന്നു: ഞങ്ങളുടെ നാഥന് പരിശുദ്ധനാണ്, നിശ്ചയം ഞങ്ങളുടെ നാഥന്റെ വാഗ്ദാനം പുലരാനുള്ളത് തന്നെയുമായിരിക്കുന്നു.
വേദപരിജ്ഞാനമുള്ളവര് അദ്ദിക്ര്‍ കേള്‍ക്കാനിടയായാല്‍ ഇത് അല്ലാഹുവില്‍ നിന്നുള്ള സത്യമാണെന്നും ഇതിലെ വാഗ്ദാനങ്ങള്‍ പുലരുകതന്നെ ചെയ്യുമെന്നും മനസ്സിലാക്കി ഉടമയായ നാഥനെ പരിശുദ്ധപ്പെടുത്തുന്നതാണ്. പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാന ത്തുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതിരുന്നാലുള്ള ഭവിഷ്യത്ത് മനസ്സിലാക്കിക്കൊണ്ട് ജനങ്ങളിലേക്ക് അതിന്റെ സന്ദേശം എത്തിച്ചുകൊടുക്കുന്നതി നുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ മനസ്സാ-വാചാ-കര്‍മ്മണാ മുഴുകുന്നതുമാണ്. 10: 53-54; 39: 23 വിശദീകരണം നോക്കുക.