(ഇസ്റാഅ്) 17 : 107
قُلْ آمِنُوا بِهِ أَوْ لَا تُؤْمِنُوا ۚ إِنَّ الَّذِينَ أُوتُوا الْعِلْمَ مِنْ قَبْلِهِ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا

നീ പറയുക: നിങ്ങള്‍ 'അതുകൊണ്ട്' വിശ്വസിക്കുകയോ അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുകയോ ചെയ്തുകൊള്ളുവിന്‍, നിശ്ചയം ഇതിനുമുമ്പ് അറിവ് നല്‍കപ്പെട്ടവരായവര്‍, അവരുടെമേല്‍ അത് വിശദീകരിച്ചുകൊടുക്കപ്പെട്ടാല്‍ അവര്‍ മുഖം കുത്തി സാഷ്ടാംഗത്തില്‍ വീഴുന്നതാണ്.

'നിങ്ങള്‍' എന്ന അഭിസംബോധനത്തില്‍ ഇന്ന് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നവര്‍ മാത്രമാണ് ഉള്‍പ്പെടുക. നിങ്ങള്‍ ഈ ഗ്രന്ഥം കൊണ്ട് വിശ്വസിക്കു കയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുവീന്‍, വിശ്വസിച്ചാല്‍ അതിന്‍റെ ഗുണം നിങ്ങള്‍ക്കുതന്നെ, വിശ്വസിക്കാതിരുന്നാല്‍ അതിന്‍റെ ദോഷവും നി ങ്ങള്‍ക്കുതന്നെ. നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട മുന്‍ വേദഗ്രന്ഥങ്ങളുടെ ആശയം അറിയുന്നവരെക്കുറിച്ചാണ് 'ഇതിനുമുമ്പ് അറിവ് നല്‍കപ്പെട്ട വര്‍' എന്ന് പറഞ്ഞത്. യഥാര്‍ത്ഥ അറിവുള്ളവരുമായ വിശ്വാസികളുടെ സ്വഭാവം, അവരുടെ മേല്‍ ഗ്രന്ഥം വിശദീകരിച്ചു കൊടുക്കപ്പെട്ടാല്‍ പിന്തിരി ഞ്ഞുനില്‍ക്കാതെ അവര്‍ മുഖം കുത്തി സാഷ്ടാംഗത്തില്‍ വീഴുന്നതും, ജീവിതം അതിന്‍റെ വിധിവിലക്കുകള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്താന്‍ സര്‍വ വ്വാത്മനാ പരിശ്രമികക്കുന്നതുമാണ്. അപ്രകാരം പ്രവര്‍ത്തിക്കാത്ത ഫുജ്ജാറുകള്‍ക്കെതിരെ 25: 18 പ്രകാരം മഹാത്മാക്കളും 25: 30 പ്രകാരം പ്രവാചകന്‍ തന്നെയും 'എന്‍റെ ഈ ജനത അദ്ദിക്റില്‍ നിന്ന് അകന്നുപോയ ഒരു കെട്ടജനതതന്നെയായിരുന്നു' എന്ന് പരലോകത്തുവെച്ച് അന്യായം പറയുന്നതാണ്. 6: 89-90 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഭാവിയില്‍ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുക പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂ തര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളായിരിക്കും. 2: 120-121; 5: 82-86; 14: 19-20 വിശദീകരണം നോക്കുക. 

ആയത്തിന്റെ വരികൾ പകർത്തി!