(ഇസ്റാഅ്) 17 : 109
وَيَخِرُّونَ لِلْأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا ۩
അവര്‍ കരഞ്ഞുകൊണ്ട് വിനീതരായി മുഖംകുത്തി വീഴുകയും അപ്പോള്‍ അവരുടെ ഭയഭക്തി വര്‍ദ്ധിക്കുന്നതുമാണ്.
എക്കാലത്തുമുള്ള വിശ്വാസികള്‍ ഇത്തരം സൂക്തങ്ങള്‍ കേള്‍ക്കുമ്പോള്‍ വിനീതരും ഭയചകിതരുമായി ഉടമയുടെ മുമ്പില്‍ സാഷ്ടാംഗം വീഴുകയും അ വനെ സ്തുതിക്കുകയും പരിശുദ്ധപ്പെടുത്തുകയും അവന്‍റെ ശിക്ഷയെത്തൊട്ട് അഭയം തേടുകയും ചെയ്യുന്നതാണ്. അതുവഴി അവരുടെ വിശ്വാസവും സമര്‍പ്പണവും വര്‍ദ്ധിക്കുന്നതുമാണ്. ഗ്രന്ഥത്തില്‍ 'തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം' ചെയ്യേണ്ട പതിനഞ്ച് സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. 7: 205-206; 8: 2-4; 16: 50; 19: 58 വിശദീകരണം നോക്കുക.