മൂസാ അവനോട് ചോദിച്ചു: നിനക്ക് പഠിപ്പിക്കപ്പെട്ടിട്ടുള്ള തന്റേടത്തിന്റെ മാര്‍ഗ്ഗം എനിക്ക് പഠിപ്പിച്ച് തരുന്നതിനുവേണ്ടി ഞാന്‍ നിന്നെ അനുഗമിക്കട്ടെ യോ?
സത്യമായ അദ്ദിക്ര്‍ കൂടാതെ ഭൂമിയില്‍ അഹങ്കരിച്ച് നടക്കുന്നവരെ എന്റെ സൂക്തങ്ങളെത്തൊട്ട് ഞാന്‍ പിന്തിരിപ്പിച്ച് കളയുകതന്നെ ചെയ്യും, അവര്‍ ഏതൊരു ദൃഷ്ടാന്തം കണ്ടാലും അതില്‍ വിശ്വസിക്കുകയില്ല, അവര്‍ തന്റേടത്തിന്റെ മാര്‍ഗം കണ്ടാല്‍ ആ മാര്‍ഗം പിന്പറ്റുകയുമില്ല, ദുര്‍മാര്‍ഗം കണ്ടാ ലോ, അത് അവര്‍ സ്വീകരിക്കുകയും ചെയ്യും, നിശ്ചയം അത് അവര്‍ നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറയുകയും അവകൊള്ളെ പ്രജ്ഞയറ്റവരുമായിരുന്ന ത് കാരണത്താലാണ്; ആരാണോ നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറയുകയും പരലോകത്തെ കണ്ടുമുട്ടുന്നതിനെ കളവാക്കുകയും ചെയ്തത്, അവരുടെ പ്രവ ര്ത്തനങ്ങളെല്ലാം പാഴായിപ്പോയിരിക്കുന്നു, അവര്‍ പ്രവര്‍ത്തിച്ചതിനല്ലാതെ പ്രതിഫലം കൊടുക്കാനൊക്കുമോ എന്ന് 7: 146-147 സൂക്തങ്ങളില്‍ പറഞ്ഞി ട്ടുണ്ട്. 2: 186 വിശദീകരണം നോക്കുക.