(മര്‍യം) 19 : 42
إِذْ قَالَ لِأَبِيهِ يَا أَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِي عَنْكَ شَيْئًا

അവന്‍ തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം, ഓ പിതാവേ: കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, നിന്നെത്തൊട്ട് ഒരു പ്രയോജനവും ചെയ്യാത്ത വസ് തുക്കളെ നീ സേവിച്ചുകൊണ്ടിരിക്കുന്നതെന്തിന്?

ഞങ്ങള്‍ ഇബ്റാഹീമിന്‍റേയും ഇസ്മാഈലിന്‍റേയും പാതയാണ് പിന്തുടരുന്നതെന്ന് വ്യാജവാദം നടത്തിയിരുന്ന മക്കാമുശ്രിക്കുകളെ ഇബ്റാഹീമിന്‍റെ യഥാ ര്‍ത്ഥ ജീവിതചര്യ ഗ്രന്ഥത്തിലൂടെ ഓര്‍മ്മിപ്പിക്കാനാണ് അല്ലാഹു പ്രവാചകനോട് ആവശ്യപ്പെടുന്നത്. അതുവഴി അന്ത്യനാള്‍ വരെയുള്ള എല്ലാ മനുഷ്യ രേയും അക്കാര്യം ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന, എന്നാല്‍ അദ്ദിക്റിനെ മൗഇളത്തായി ഉപയോഗ പ്പെടുത്താത്ത ലോകത്തെല്ലായിടത്തുമുള്ള ഫുജ്ജാറുകള്‍ അന്നത്തെ മക്കാമുശ്രിക്കുകളേക്കാള്‍ എല്ലാ രംഗങ്ങളിലും വഴിപിഴച്ചവരാണ്. 7: 158, 175-176; 8: 22 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!