( മര്‍യം ) 19 : 44
يَا أَبَتِ لَا تَعْبُدِ الشَّيْطَانَ ۖ إِنَّ الشَّيْطَانَ كَانَ لِلرَّحْمَٰنِ عَصِيًّا
ഓ എന്‍റെ പിതാവേ, നീ പിശാചിനെ സേവിക്കരുത്, നിശ്ചയം പിശാച് നിഷ്പ ക്ഷവാനെ ധിക്കരിച്ചവനായിരിക്കുന്നു.
പിശാചിനെ സേവിക്കുക എന്ന് പറഞ്ഞാന്‍ പിശാചിനെ സഹായിക്കുക, പിശാ ചിനെ ജീവിപ്പിക്കുക, പിശാചിന് തൃപ്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നെല്ലാ മാണ്. ഗ്രന്ഥം ലഭിച്ച ഏതൊരാളും 'അല്ലാഹ്' എന്ന ബോധമില്ലാത്തപ്പോഴെല്ലാം പി ശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. 7: 172-173; 9: 67-68; 16: 100 വിശദീകരണം നോക്കുക.