(മര്‍യം) 19 : 45
يَا أَبَتِ إِنِّي أَخَافُ أَنْ يَمَسَّكَ عَذَابٌ مِنَ الرَّحْمَٰنِ فَتَكُونَ لِلشَّيْطَانِ وَلِيًّا
ഓ എന്‍റെ പിതാവേ! നിശ്ചയം നിഷ്പക്ഷവാനില്‍ നിന്നുള്ള ശിക്ഷ നിന്നെ പിടികൂടുമെന്ന് ഞാന്‍ ഭയപ്പെടുന്നു, നീ പിശാചിനെ സംരക്ഷകനാക്കുകവഴി.
നിഷ്പക്ഷവാനായ നാഥന്‍ അവനിലേക്ക് എത്തിപ്പെടാനുള്ള ഏകവഴിയും പിശാചിലേക്ക് എത്തിപ്പെടാനുള്ള വിവിധ വഴികളും വ്യക്തമാക്കിത്തരുന്ന അദ്ദിക്ര്‍ എല്ലാവരെയും സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നിരിക്കെ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് 43: 36-39 സൂക്തങ്ങളില്‍ പറഞ്ഞ തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്തത് ആരാണോ, അവര്‍ ഒരിക്കലും വിശ്വാസിയാവുകയോ അല്ലാഹുവി നെ നിഷ്പക്ഷവാനായി അംഗീകരിക്കുകയോ ഇല്ല. അവര്‍ എല്ലാഓരോ ആയിരത്തിലും നരകത്തിലേക്കുള്ള തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിന്‍റെ മാര്‍ ഗത്തിലാണ്. 2: 257; 11: 118-119; 15: 44 വിശദീകരണം നോക്കുക.